NEWSWORLD

ബ്രിട്ടീഷ് പാർലമെന്റ് അംഗം ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു; അക്രമം പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ

ബ്രിട്ടീഷ് പാർലമെന്റ് അംഗം ഡേവിഡ് അമെസിന് പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കുത്തേറ്റു. അക്രമകാരണം വ്യക്തമല്ല. വെള്ളിയാഴ്ച ഉച്ചക്ക്​ ഒന്നിന്​ ലീ-ഓൺ-സീയിലെ ബെൽഫെയർസ് മെത്തഡിസ്റ്റ് പള്ളിയിലാണ്​ സംഭവം. കൺസർവേറ്റിവ് പാർട്ടി അംഗമാണ് അമെസ്. അക്രമിയെ പിടികൂടിയെന്ന് എസെക്സ് പോലീസ് അറിയിച്ചു.

ഈ സംഭവത്തിൽ 25കാരനായ യുവാവിനെ അറസ്റ്റ്​ ചെയ്​തതായു സഹായത്തിന് ആരും തന്നെയില്ലാതെയാണ് ഈ കൃത്യം ഇയാൾ നിര്വഹിച്ചതെന്നും പോലീസ് പറഞ്ഞു. കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു. നിരവധി തവണ ഡേവിഡിന്​​ കുത്തേറ്റതായി ദൃക്​സാക്ഷികൾ അറിയിച്ചു. അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാൻ ഉടൻ തന്നെ വൈദ്യസഹായങ്ങൾ നൽകിയെങ്കിലും എല്ലാം വിഫലമായി.

ഡേവിഡിന്‍റെ മരണത്തിൽ പാർലമെന്‍റിലെ മറ്റു അംഗങ്ങൾ നടുക്കം രേഖപ്പെടുത്തി. മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച ഇദ്ദേഹം വോട്ടർമാരുമായി പതിവായി കൂടിക്കാഴ്ച നടത്തിയിരുന്നു.1983ൽ ബാസിൽഡണിനെ പ്രതിനിധീകരിച്ചാണ്​ ഡേവിഡ്​ ആദ്യമായി പാർലമെന്‍റിലെത്തുന്നത്​. 1997ൽ​ സൗത്ത് എൻഡ്​ വെസ്റ്റിലേക്ക്​ തട്ടകം മാറ്റി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close