INDIANEWSTrending

നൂറ് വർഷങ്ങൾക്ക് മുൻപ് വാരണസിയിൽ നിന്നും മോഷ്ടിക്കപ്പെട്ട ദേവീ വിഗ്രഹം കാനഡയിൽ നിന്നും തിരികെ എത്തിച്ചു; അയോധ്യയിൽ പൂജിച്ച ശേഷം കാശി വിശ്വനാഥ ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ നടത്തും

ഡൽഹി: പതിനെട്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച അന്നപൂർണ്ണ ദേവിയുടെ കരിങ്കൽ വിഗ്രഹം കാനഡയിൽ നിന്നും ഡൽഹിയിലെത്തിച്ചു. വർഷങ്ങൽക്ക് മുമ്പ് ഇന്ത്യയിൽ നിന്നും കടത്തിൊണ്ടു പോയ അമൂല്യവസ്തുക്കൾ തിരികെ കൊണ്ടുവരുന്ന പദ്ധിയു മായി ബന്ധപ്പെട്ടാണ് വി​ഗ്രഹം തിരികെ എത്തിച്ചിരിക്കുന്നത്. ഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി വിഗ്രഹത്തിന് മുന്നിൽ പ്രാർത്ഥന നടത്തി.

നൂറ് വർഷങ്ങൾക്ക് മുൻപ് വാരണസിയിൽ നിന്നും മോഷ്ടിക്കപ്പെട്ട അന്നപൂർണ്ണ ദേവിയുടെ വിഗ്രഹം ഇന്ന് ഉത്തർ പ്രദേശ് സർക്കാരിന് കൈമാറും. നവംബർ 12ന് കനൗജിലെത്തുന്ന വിഗ്രഹം 14ന് അയോധ്യയിൽ എത്തിക്കും. തുടർന്ന് നവംബർ 15ന് വാരണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥി​ന്റെ നേതൃത്വത്തിൽ വിഗ്രഹം പ്രതിഷ്ഠിക്കും.

ഇന്ത്യയുടെ പൈതൃക സ്വത്തുക്കളായ 157 പുരാവസ്തുക്കൾ ഇപ്പോഴും വിദേശ രാജ്യങ്ങളിലുണ്ട്. ഇവയെല്ലാം തിരികെ കൊണ്ടു വരാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം അമൂല്യമായ 42 പുരാവസ്തുക്കൾ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തിച്ചിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close