
അഞ്ചാലുംമൂട്: ആശുപത്രിയിലേക്ക് ഓട്ടം വന്ന് ഓട്ടോകൂലി ചോദിച്ചതിന് ഡ്രൈവര്‍ക്ക് നടുറോഡില്‍ യുവാക്കളുടെ ക്രൂരമര്‍ദനം. മര്‍ദനം തടയാനെത്തിയവര്‍ക്ക് നേരേ യുവാക്കളില്‍ ഒരാളുടെ കത്തികാട്ടിയുള്ള ഭീഷണി. അഞ്ചാലുംമൂട്ടിലെ സ്വകാര്യാശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. ടവൂര്‍ ഓട്ടോ സ്റ്റാൻഡിലെ അഞ്ചാലുംമൂട് മുരുന്തല്‍ അനന്ദു നിവാസില്‍ അനില്‍കുമാറിനാണ് നടുറോഡില്‍ മര്‍ദനമേല്‍ക്കേണ്ടിവന്നത്. യാത്രക്കാരായ തൃക്കരുവ സ്വദേശികളായ ബേബി, പ്രദീപ് എന്നിവരാണ് മര്‍ദിച്ചത്.
സംഭവം ചോദ്യംചെയ്ത നാട്ടുകാര്‍ക്ക് നേരെ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് കത്തിവീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. കടവൂരില്‍നിന്ന് അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാനാണെന്ന് പറഞ്ഞാണ് യുവാക്കള്‍ അനില്‍കുമാറിെൻറ ഓട്ടോയില്‍ കയറിയത്. ആശുപത്രിക്ക് മുന്നിലെത്തിയപ്പോള്‍ പണം ചോദിച്ചതോടെ യുവാക്കള്‍ അനില്‍കുമാറിനെ ഓട്ടോയില്‍ നിന്നിറക്കി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ അനില്‍കുമാറിെൻറ പരാതിയില്‍ അഞ്ചാലുംമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിെൻറ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഡ്രൈവറെ ആക്രമിക്കുന്നതിെൻറ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. പ്രതികള്‍ ഒളിവിലാണെന്നും ഉടന്‍ പിടിയിലാകുമെന്നും അഞ്ചാലുംമൂട് പൊലീസ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്