Breaking NewsINDIANEWSTop News
പാകിസ്ഥാനിൽ നിന്നും മൂന്നുവയസുകാരൻ വഴിതെറ്റി നടന്ന് ഇന്ത്യയിലെത്തി; രക്ഷകരായി ബിഎസ്എഫ് ജവാന്മാർ

അതൃത്സർ: പാകിസ്ഥാനിൽ നിന്നും മൂന്നുവയസുകാരൻ വഴിതെറ്റി നടന്ന് ഇന്ത്യയിലെത്തി. അതിർത്തി രക്ഷാസേന ബാലനെ പിതാവിന് തിരിച്ചേൽപ്പിച്ചു. പഞ്ചാബിലെ രാജ്യാന്തര അതിർത്തിയിലാണ് സംഭവം. ഫിറോസ്പൂർ സെക്ടറിൽ വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് മൂന്നു വയസ്സുകാരൻ ബാലൻ നടന്നുനടന്ന് വഴിതെറ്റി അതിർത്തി കടന്നത്. വേലിക്കരികെ നിന്ന് ‘പപ്പാ, പപ്പാ’ എന്നു വിളിച്ച് വാവിട്ടുകരയുന്ന ബാലനെ കണ്ട ബി.എസ്.എഫുകാർ ഉടൻ മറുവശത്തെ പാക് സേനയെ വിവരമറിയിക്കുകയായിരുന്നു. പിതാവിനെ വരുത്തി ഇരു സൈനികരുടെയും സാന്നിധ്യത്തിൽ കുഞ്ഞിനെ കൈമാറി.