INDIANEWS

ബിഎസ്എഫിന്റെ അധികാര പരിധി ഉയർത്തി ആഭ്യന്തര മന്ത്രാലയം; സേനയ്ക്ക് ഇനി കൂടുതൽ അകത്തേക്കിറങ്ങാം; കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് പശ്ചിമ ബംഗാൾ, പഞ്ചാബ് സർക്കാരുകൾ

ന്യൂഡൽഹി: ബിഎസ്എഫിന്റെ അധികാര പരിധി ഉയർത്തി കേന്ദ്ര സർക്കാർ. ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന മൂന്ന് സംസ്ഥാനങ്ങളിലാണ് ബിഎസ്എഫിന്റെ അധികാര പരിധി ഉയർത്തിയത്. എന്നാൽ ബിഎസ്എഫിന് അധികാരം കൊടുത്ത നടപടിയെ വിമർശിച്ച് പശ്ചിമ ബംഗാൾ, പഞ്ചാബ് സർക്കാരുകൾ രംഗത്ത് വന്നു. പശ്ചിമ ബംഗാൾ, അസം, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് ബിഎസ്എഫിന്റെ അധികാര പരിധി 15ൽ നിന്ന് 50 കിലോമീറ്ററായി വർധിപ്പിച്ചത്.

സംസ്ഥാനത്തിന്റെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്നാണ് പശ്ചിമ ബംഗാൾ, പഞ്ചാബ് പ്രതികരിച്ചിരിക്കുന്നത്. അർധസൈനിക വിഭാഗത്തിന്റെ അധികാരപരിധി ഉയർത്തുന്നത് ഇതിനയാണെന്നും ഇരു സംസ്ഥാനങ്ങളും ആരോപിച്ചു. അതേസമയം, അധികാര പരിധി ഉയർത്തിയതോടെ ഈ മേഖലയിൽ പരിശോധന നടത്താനും നിരോധിത വസ്തുക്കൾ പിടിച്ചെടുക്കാനും അറസ്റ്റ് ചെയ്യാനും ബിഎസ്എഫിന് ഇനി അധികാരമുണ്ടായിരിക്കും. ഫെഡറൽ തത്വങ്ങൾക്ക് എതിരേയുള്ള കടന്നുകയറ്റമെന്നാണ് പഞ്ചാബ്, ബംഗാൾ സംസ്ഥാനങ്ങൾ ഇതിനോട് പ്രതികരിച്ചത്.

അതിർത്തി സംസ്ഥാനങ്ങളിലും ജമ്മു കശ്മീർ മേഖലയിലും കള്ളക്കടത്ത് തടയുന്നതുമായി 2014ൽ ബിഎസ്എഫിന് 15 കിലോമീറ്റർ ചുറ്റളവിൽ പ്രത്യേക അധികാരം നൽകിയുരുന്നു. ഇപ്പോൾ 15 കിലോമീറ്റർ എന്നത് 50 കിലോമീറ്ററായി ഉയർത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവിലാണ് ഇത് പ്രതിപാദിച്ചിരിക്കുന്നത്. തീവ്രവാദപ്രവർത്തനത്തിന്റെയും അതിർത്തികൾ വഴി ഡ്രോൺ ഉപയോഗിച്ചുള്ള ആയുധക്കടത്തും കള്ളക്കടത്തുമടക്കം വർധിച്ച സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ തീരുമാനം.

ബിഎസ്എഫിന്റെ അധികാരപരിധി ഉയർത്തിയതിന് ശക്തമായി എതിർക്കുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി പറഞ്ഞു. ഇത് ഫെഡറലിസത്തിനെതിരായ ആക്രമണമാണെന്ന് അദ്ദേഹം പ്രതികരിച്ചു. കേന്ദ്രസർക്കാർ രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾ ലംഘിക്കുന്നുവെന്ന് ബംഗാൾ മന്ത്രിയും തൃണമൂൽ നേതാവുമായ ഫർഹാദ് ഹക്കിമും പറഞ്ഞു. എന്നാൽ ഗുജറാത്തിൽ അതിർത്തിക്ക് സമാന്തരമായി 80 കിലോമീറ്ററായിരുന്ന അധകാര പരിധി 50 കിലോമീറ്ററായി കുറിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. അതേസമയം, രാജസ്ഥാനിൽ അധികാരപരിധിയിൽ മാറ്റം ആഭ്യന്തര മന്ത്രാലയം വരുത്തിയിട്ടില്ല. കൂടാതെ മേഘാലയ, നാഗാലൻഡ്, മിസോറാം, ത്രിപുര, മണിപ്പുർ സംസ്ഥാനങ്ങളിൽ അതിർത്തി പരിധി നിശ്ചയിച്ചിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close