KERALANEWSTop News

മട്ടാഞ്ചേരിയിൽ കെട്ടിടം അപകടാവസ്ഥയിൽ ; പതിനഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

എറണാകുളം : മട്ടാഞ്ചേരിയിൽ വഖഫ് ഭൂമിയിലുള്ള മട്ടാഞ്ചേരി ബിഗ് ബെൻ എന്ന കെട്ടിടം അപകടാവസ്ഥയിൽ. ഈ ദിവസങ്ങളിൽ പെയ്യുന്ന മഴയിൽ കെട്ടിടം കൂടുതൽ അപകടാവസ്ഥയിലായതോടെ പതിനഞ്ച് കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റി.

കഴിഞ്ഞ ദിവസം പ്രദേശത്ത് കനത്ത മഴയും കാറ്റുമായിരുന്നു. ഇത് കാരണം ഭയന്ന കെട്ടിടത്തിലെ താമസക്കാർ അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കൗൺസിലർ ഉൾപ്പെടെ സ്ഥലത്തെത്തി. കൗൺസിലർ ഇടപെട്ടാണ് കെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചിരുന്ന 35 ഓളം പേരെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റിയത്. പ്രായമായ ആളുകൾ ഉൾപ്പെടെ ഇവിടെ താമസിച്ചുവരികയായിരുന്നു.

കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സ്ഥലം സന്ദർശിച്ച കെ.ജെ. മാക്‌സി എംഎൽഎയോട് പ്രദേശവാസികൾ പ്രതിഷേധം അറിയിച്ചു. നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് പ്രദേശവാസികൾ തീരുമാനിച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close