
എറണാകുളം: പതിറ്റാണ്ടുകൾ പഴക്കമുള്ള മൂന്നു നില കെട്ടിടം ചരിഞ്ഞ നിലയിൽ കാണപ്പെട്ടു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള മാസ് എന്നു പേരുള്ള പഴക്കം ചെന്ന കെട്ടിടമാണ് അപകടവസ്ഥയിലായത്. നിരവധി കടകളും ഓഫീസുകളും പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിന്റെ കാലപ്പഴക്കം വലിയൊരു വെല്ലുവിളി തന്നെയാണ് ഉണ്ടാക്കിയിരുന്നത്.
കെട്ടിടത്തിന്റെ ഭിത്തികളും ആകെ തകർന്നിരിക്കുകയാണ്. ഉള്ളിലുണ്ടായിരുന്ന ആളുകളെ കൃത്യസമയത്തു ഒഴിപ്പിച്ചതിനാൽ ആർക്കും പരിക്കുകളില്ല. രാവിലെയാണ് സംഭവം നടന്നതെന്നിരിക്കെ കൂടുതൽ ജോലിക്കാർ ഉണ്ടാകാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു . ഫയർഫോഴ്സ് സംഘവും ജില്ല ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
കെട്ടിട ഉടമയായ നുറുദീന്റെ വാക്കുകൾ ഇങ്ങനെ ആണ്, “ഈ കെട്ടിടത്തിന് 60 വർഷത്തിലധികം പഴക്കമുണ്ടെന്നും പുതിയ ഷോപ്പിംഗ് കോംപ്ലക്സ് പണിയണമെന്ന ഉദ്ദേശത്തിലാണ് കെട്ടിടം പൊളിച്ച് നീക്കാതിരുന്നത് “എന്നും അദ്ദേഹം പറഞ്ഞു
കാലപ്പഴക്കമാണ് കെട്ടിടം ചരിയാനായി കാരണമായതെന്നു ടി. ജെ വിനോദ് എ൦എൽഎ പറഞ്ഞു. ചെരിഞ്ഞ കെട്ടിടം പൊളിച്ച് മാറ്റിയില്ലെങ്കിൽ സമീപത്തെ കെട്ടിടങ്ങൾക്കു൦ ഭീഷണിയാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.