KERALANEWS

ശക്തികുളങ്ങരയിൽ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് ഒരു മരണം; നിരവധി പേർക്ക് ​ഗുരുതര പരിക്ക്

കൊല്ലം: കൊല്ലം ശക്തികുളങ്ങര മരിയാലയം ജംക്ഷനിൽ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വാനിന്റെ ഡ്രൈവറായ എറണാകുളം ഏലൂർ സ്വദേശി പുഷ്പനാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോയ വാനും ചവറയിൽ നിന്നും വരികയായിരുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കവെയാണ് വാനുമായി കൂട്ടിയിടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സിസിടിവി ദൃശ്യങ്ങളിലും ഇത് വ്യക്തമാണ്. സംഭവസ്ഥലത്ത് തന്നെ വാനിന്റെ ഡ്രൈവർ മരണപ്പെട്ടു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close