Breaking NewsKERALANEWSTop News

വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയതോടെ ലോക്കൽ സെക്രട്ടറി സ്ഥാനം തെറിച്ചു; ഡി എൻ എ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ചതിനും കേസ്; കാറിൽ വെച്ച് യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയത് പണത്തിന് വേണ്ടിയും; സിപിഎം നേതാവ് സി സി സജിമോൻ സ്ഥിരം കുറ്റവാളി

കോട്ടയം: വീട്ടമ്മയെ പീഡിപ്പിച്ച് ന​ഗ്നചിത്രം പകർത്തിയ സിപിഎം നേതാവ് മുമ്പും പീഡനക്കേസിൽ പ്രതി. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയായ സി സി സജിമോനെതിരെ കഴിഞ്ഞ ദിവസമാണ് തിരുവല്ല പൊലീസ് കേസെടുത്തത്. വീട്ടമ്മയെ ലഹരി മരുന്ന് നൽകിയ ശേഷം കാറിലിട്ട് പീഡിപ്പിച്ചു എന്ന പരാതിയിലാണ് കേസെടുത്തത്. മുമ്പ് മറ്റൊരു വിവാഹിതയായ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും, ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് സജിമോൻ. ഇതേ തുടർന്ന് തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറിയായിരുന്ന സജിമോനെ പാർട്ടി തരംതാഴ്ത്തിയിരുന്നു.

സിപിഎം പ്രവർത്തകയായ യുവതിയെയാണ് സജിമോൻ കാറിലിട്ട് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയത്. ഇതേ തുടർന്ന് ദൃശ്യങ്ങൾ പുറത്തു വിടാതിരിക്കാൻ ഇയാൾ പണം ആവശ്യപ്പെടുകയായിരുന്നു. ചിത്രം പുറത്ത് വിടാതിരിക്കാൻ രണ്ട് ലക്ഷം രൂപയാണ് ഇയാൾ യുവതിയോട് ആവശ്യപ്പെട്ടത്. കേസിലെ രണ്ടാം പ്രതി ഡിവൈഎഫ്‌ഐ നേതാവായ നാസറാണ്. പീഡനം, നഗ്‌ന വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടൽ, എന്നീ വകുപ്പുകളാണ് ഒന്നും രണ്ടും പ്രതികളായ സജിക്കും നാസറിനും എതിരെ ചുമത്തിയിരിക്കുന്നത്. 12 പ്രതികളാണ് കേസിലുള്ളത്. വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിലാണ് മറ്റ് 10 പേർക്കെതിരെ കേസ് എടുത്തത്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് തിരുവല്ല ന​ഗരസഭയിലെ രണ്ട് കൗൺസിലർമാർ ഉൾപ്പെടെ പത്തു പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

തനിക്ക് മയക്കുമരുന്ന് നൽകിയ ശേഷമായിരുന്നു കാറിൽ വെച്ച് പീഡിപ്പിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. തുടർന്ന് ന​ഗ്നചിത്രങ്ങൾ എടുത്ത് അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇയാൾ പണവും ആവശ്യപ്പെട്ടു. പരാതിക്കാരിയും ഭർത്താവും സജീവ സിപിഎം പ്രവർത്തകയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close