NEWSSocial MediaTrendingviralWORLD

ആളൊഴിഞ്ഞ കഫേയിൽ ചുവടുവെച്ച് ജീവനക്കാരി; അപ്രതീക്ഷിതമായി കയറി വന്നത് കടയുടമയും; വീഡിയോ വൈറൽ ആകുന്നു

നമ്മൾ തനിച്ചാകുമ്പോൾ, അതായത് നമ്മളെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് തോന്നുമ്പോൾ നമ്മൾ എങ്ങനെയാണോ പെരുമാറുന്നത് അതാവും നമ്മുടെ സ്വഭാവം. സത്യം അല്ലേ? വീട്ടിൽ തനിച്ചാകുമ്പോൾ നമ്മളിൽ പലരും നമ്മളുടെ തനി സ്വഭാവം പുറത്തെടുക്കാറുണ്ട്. ആട്ടവും പാട്ടുമെല്ലാമായിട്ടായിരിക്കും വീട്ടിലൂടെ ഓടി നടക്കുന്നത്. ആരും കാണാനില്ലാത്തതിനാൽ അപ്പോൾ ഒരു കാര്യവും ചെയ്യാൻ മടിയും ഉണ്ടാകില്ല. ഓഫീസുകളിലും പലപ്പോഴും സമാനമായ സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. കമ്പനി മേധാവിയോ മേൽനോട്ടത്തിനുള്ള ആളോ ഇല്ലെങ്കിൽ ആകെ ആഘോഷമായിട്ടായിരിക്കും ജീവനക്കാർ ഇരിക്കുന്നത്. അതേപോലെ ഒരു കഫേയിൽ നിന്നുള്ള വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.

കഫേയിൽ ആരുമില്ലാത്ത നേരത്ത് അവിടുത്തെ ജീവനക്കാരി നൃത്തം ചെയ്യുന്നതും, ഈ സമയം അവരുടെ മേധാവി അവിടേക്ക് കടന്നു വരുമ്പോൾ ഉള്ള യുവതിയുടെ പ്രതികരണവുമാണ് ഈ വീഡിയോയിൽ ഉള്ളത്. സിസിടിവിയിലാണ് ഇത് പതിഞ്ഞിരിക്കുന്നത്. ടോഫി യെയോൺ എന്ന യുവതിയാണ് ഇത് പങ്കുവച്ചിരിക്കുന്നത്. ഒരു കഫേയിൽ അവിടുത്തെ ജീവനക്കാരി തറ തുടയ്‌ക്കുന്നതോടെയാണ് ദൃശ്യങ്ങൾ ആരംഭിക്കുന്നത്.

ഈ സമയം കഫേയിൽ ആരും ഉണ്ടായിരുന്നില്ല. ചുറ്റും നോക്കിയ ശേഷം തറ തുടയ്‌ക്കുന്ന വസ്തു നിലത്തിട്ട ശേഷം യുവതി മനോഹരമായി നൃത്തം ചെയ്യുന്നു. അൽപ്പസമയത്തിനുള്ളിൽ കടയുടമ ഇവിടേക്ക് പുറത്ത് നിന്ന് കടന്നു വരികയാണ്. ഇതറിയാതെ യുവതി നൃത്തം തുടരുന്നുമുണ്ട്. ഇതിനിടെ പുറകോട്ട് തിരിഞ്ഞ് നോക്കിയപ്പോഴാണ് യുവതി കടയുടമയെ കാണുന്നത്. ഇതോടെ യുവതി പെട്ടന്ന് മുഖം പൊത്തുന്നുണ്ടെങ്കിലും, പുറത്ത് നിന്ന് വന്ന വ്യക്തി കയ്യടികളോടെ യുവതിയുടെ നൃത്തത്തെ അഭിനന്ദിക്കുകയാണ്. യുവതി സന്തോഷത്തോടെ തല താഴ്‌ത്തി അഭിനന്ദനം സ്വീകരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close