EducationKERALANEWSTrending

ഡ്രോണ്‍ പൈലറ്റ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു; അടിസ്ഥാന യോഗ്യത എസ്.എസ്.എല്‍.സി

കൊച്ചി: വരുംകാലത്ത് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തതാണ് പോകുന്ന ഒന്നാണ് ഡ്രോണുകൾ. ഡ്രോൺ ഉപയോഗിക്കാൻ പരിശീലനവും സർട്ടിഫിക്കറ്റും നൽകുന്ന സ്ഥാപനങ്ങൾ നിലവിലുണ്ട്. സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അംഗീകൃത മൈക്രോ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് ട്രെയിനിംഗ് കോഴ്‌സിലേക്കു അപേക്ഷകൾ ക്ഷണിച്ചു. എറണാകുളം ജില്ലയിലാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

കോഴ്‌സ് ദൈര്‍ഘ്യം 96 മണിക്കൂര്‍ ആണ്. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാൻ എസ്.എസ്.എല്‍.സി ആണ് അടിസ്ഥാന യോഗ്യത. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ഡ്രോണ്‍ പൈലറ്റ് ലൈസന്‍സും ലഭിക്കും. കൂടുതൽ വിശദവിവരങ്ങൾക്ക് 9447715806 / 9633939696 / 9495999647 എന്ന നമ്പറിൽ ബന്ധപ്പെടുക. രജിസ്റ്റര്‍ ചെയ്യുവാനായി https://asapkerala.gov.in/?q=node/1365 എന്ന ലിങ്ക് സന്ദര്‍ശിക്കുക.

രക്ഷാപ്രവർത്തനങ്ങൾ, നിരീക്ഷണം, ട്രാഫിക് നിരീക്ഷണം, കാലാവസ്ഥ നിരീക്ഷണം ഡ്രോൺ അധിഷ്ഠിത ഫോട്ടോ​ഗ്രഫി, വീഡിയോ​ഗ്രഫി, കൃഷി, മറ്റ് സേവനങ്ങൾ തുടങ്ങി ഔദ്യോ​ഗികവും അനൗദ്യോ​ഗികവുമായി നിരവധി പ്രവർത്തനങ്ങൾക്ക് ഡ്രോൺ ഉപയോ​ഗിക്കുന്നുണ്ട്. വരും വർഷങ്ങളിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ കോഴ്സിലൂടെ സാധിക്കും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിയമമനുസരിച്ച്, എല്ലാത്തരം സർവേകൾക്കും ഡ്രോൺ സർവേ നിർബന്ധമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close