INDIANEWSTECHTravel

ഐ.ആര്‍.സി.ടി.സി. വഴി ഇനി ബസ് ടിക്കറ്റും ബുക്ക് ചെയ്യാം ; പോർട്ടലുമായും ആപ്പുമായും സംയോജിപ്പിച്ചു

ന്യൂ ഡൽഹി : ഐ.ആർ.സി.ടി.സി. വഴി ഇനി ട്രെയിൻ ടിക്കറ്റ് മാത്രമല്ല, ബസ് ടിക്കറ്റും ബുക്ക് ചെയ്യാം. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ബസ് ബുക്കിംഗ് സർവീസ് ഐ.ആർ.സി.ടി.സി. പോർട്ടലുമായും ആപ്പുമായും സംയോജിപ്പിച്ചു. ഇതിലൂടെ ഇന്ത്യയിൽ എങ്ങോട്ടേക്കും ബസ് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ജനുവരിയിലാണ് ബസ് ബുക്കിംഗ് സേവനം ഐ.ആര്‍.സി.ടി.സി. ആരംഭിച്ചത്.

നിലവില്‍ ഐ.ആര്‍.സി.ടി.സിയുടെ സംവിധാനത്തിന് കീഴില്‍ വിവിധ പ്രൈവറ്റ് ഓപ്പറേറ്റര്‍മാരുടെ ഉടമസ്ഥതയിലുള്ള 50,000 ബസുകള്‍ ബുക്കിംഗിനായി തെരഞ്ഞെടുക്കാവുന്നതാണ്. 22 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള ബസുകളാണ് ഐ.ആര്‍.സി.ടി.സിയുടെ സംവിധാനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് പ്രതീക്ഷിച്ച പോലെ യാത്രക്കാരെ കിട്ടിയില്ല. എന്നാല്‍ കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ യാത്രക്കാരെ കൂടുതലായി ആകര്‍ഷിക്കാനാണ് ഐ.ആര്‍.സി.ടി.സി. പുതിയ സംവിധാനം ഒരുക്കുന്നത്.

ഇനി മുതല്‍ ചെറിയ നഗരങ്ങളിലും ബസുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ഇതിന് ബസ് സര്‍വീസ് നെറ്റ്‌വര്‍ക്കിന്റെ കീഴില്‍ വേണമെന്നില്ല. ഐ.ആര്‍.സി.ടി.സിയുടെ നെറ്റ് വര്‍ക്കിന് പുറത്തുള്ള ബസുകളുടെ കൂടി സേവനം ലഭിക്കുന്ന വിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് ഐ.ആര്‍.സി.ടി.സി. അറിയിച്ചു. ഇടയ്ക്കുള്ള യാത്രകളില്‍ വരെ ബസിലെ സീറ്റ് ബുക്ക് ചെയ്യാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. നേരത്തെ ഒരു പോയിന്റ് മുതല്‍ മറ്റൊരു പോയിന്റ് വരെയുള്ള യാത്ര മാത്രമേ ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. പ്രതിദിനം 20000 ബസ് ടിക്കറ്റ് ബുക്കിംഗ് ലക്ഷ്യമിടുന്ന ഐ.ആര്‍.സി.ടി.സി. നിലവില്‍ ശരാശരി ആയിരം ടിക്കറ്റുകള്‍ വിറ്റുപോകുന്നതായും അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close