NEWSWORLD

സ്പെയിനിലെ കാനറി ദ്വീപുകളിലെ ലാ പൽമയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് വീടുകൾ നശിച്ചു; നൂറോളം വീടുകൾ ഇതിനകം തീപിടിച്ചു

കാനറി ദ്വീപ്: സ്പാനിഷ് കാനറി ദ്വീപുകളിലെ ലാ പൽമയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത് വീടുകൾ നശിച്ചു. അയ്യായിരത്തോളം താമസക്കാരെ ഗ്രാമത്തിൽ നിന്നും മാറ്റി പാർപ്പിച്ചു. കുംബ്രെ വീജ അഗ്നിപർവ്വതത്തിൽ നിന്നുള്ള ലാവ ഞായറാഴ്ച്ച പൊട്ടിത്തെറിച്ചതു മുതൽ താഴേക്ക് ശക്തമായി ഒഴുകകയാണ്. ലാവ കുന്നിൻ മുകളിൽ നിന്നും പാറക്കെട്ടുകളിലൂടെ ഒഴുകി കാടുകളിലേക്കും കൃഷിയിടങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പടരുകയാണ്. ഇതുവരെ നൂറോളം വീടുകൾ തകർന്നതായി പ്രാദേശിക ഉദ്യോഗസ്ഥർ പറയുന്നത്.

രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ലാ പാൽമയിലേക്ക് തിരിച്ചു. കത്തുന്ന ലാവയിൽ നിന്ന് ഉണ്ടായേക്കാവുന്ന തീയെ അധികൃതർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് സാഞ്ചസ് പറഞ്ഞു. സൈന്യത്തെയും സിവിൽ ഗാർഡിനെയും സംഭവ സ്ഥലത്ത് സഹായിക്കാൻ നിയോഗിച്ചിട്ടുണ്ട്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എൽ പാസോ, ലോസ് ലാനോസ് ഡി അരിഡെയ്ൻ എന്നിവയുൾപ്പെടെ നാല് ഗ്രാമങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.

അവസാനമായി അഗ്നിപർവ്വത പൊട്ടിത്തെറി ഉണ്ടായത് 1971 ലാണ്. അതിനു ശേഷം 50 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. ലാ പൽമ ദ്വീപിന്റെ തെക്ക് ഭാഗത്താണ് അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്. ഏകദേശം 80,000 ആളുകൾ താമസിക്കുന്ന ഇടമാണിത്. ഈ പൊട്ടിത്തെറി മലഞ്ചെരിവിലെ അഞ്ച് ദ്വാരങ്ങൾ കീറിയാണെന്നും, അത് എത്രത്തോളം നിലനിൽക്കുമെന്ന് ഉറപ്പ് പറയാൻ കഴിയില്ലെന്നും സ്പാനിഷ് ജിയോഗ്രാഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഞായറാഴ്ച്ച പറഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close