NEWSWORLD

കാനറി ദ്വീപുകളിലെ ലാ പാൽമ ദ്വീപിൽ അഗ്നിപർവ്വതം പൊട്ടി ലാവ ഗ്രാമങ്ങളിലേക്ക് ഒഴുകുന്നു; ആയിരക്കണക്കിന് ആൾക്കാരെ ഒഴിപ്പിച്ച് സർക്കാർ

കാനറി ദ്വീപ്: സ്പെയിനിലെ കാനറി ദ്വീപുകളിലെ ലാ പാൽമ ദ്വീപിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ലാവ ഒഴുകുന്നു. ദ്വീപിന്റെ തെക്ക് ഭാഗത്തുള്ള ഗ്രാമങ്ങളിലേക്ക് ലാവ ഒഴുകാൻ ആരംഭിച്ചതോടെ അധികൃതർ ഗ്രാമവാസികളെ ഒഴിപ്പിക്കാൻ നടപടി സ്വീകരിച്ചു. കുംബ്രെ വീജ ദേശീയോദ്യാനത്തിലെ ഒരു മരച്ചുവട്ടിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് പൊട്ടിത്തെറി ആരംഭിച്ചതെന്ന് സർക്കാർ അറിയിച്ചു.

കാനറി ദ്വീപുകളിലെ ഏറ്റവും സജീവമായ അഗ്നിപർവ്വത മേഖലകളിലൊന്നാണ് കുംബ്രെ വീജ. ഭൂകമ്പ പ്രവർത്തനം ഒരാഴ്ച്ച നീണ്ടുനിന്നതിന് ശേഷമാണ് പൊട്ടിത്തെറി സംഭവിച്ചത്. സമീപത്തെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാൻ അധികാരികൾ ശ്രമിക്കുകയാണ്. ലാവ ദ്രവം പർവതത്തിന്റെ മുകളിൽ നിന്നും നൂറുകണക്കിന് മീറ്റർ ഉയരുന്നതും, ഉരുകി ഒലിച്ച് പാറക്കെട്ടുകളിലൂടെ ഒഴുകുന്നതും, കാടുകളിലേക്കും കൃഷിയിടങ്ങളിലേക്കും വ്യാപിക്കുന്നതുമെല്ലാം പുറത്തു വന്ന വീഡിയോകളിൽ നിന്ന് ദൃശ്യമാകും.

അവസാനമായി അഗ്നിപർവ്വത പൊട്ടിത്തെറി ഉണ്ടായത് 1971 ലാണ്. 5,000 പേരെ ഇതുവരെ ഒഴിപ്പിച്ചതായും പരിക്കുകളോ മരണങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും കാനറി ദ്വീപുകളുടെ പ്രസിഡന്റ് ഏഞ്ചൽ വിക്ടർ ടോറസ് മാധ്യമങ്ങളോട് പറഞ്ഞു. സ്ഥിഗതികൾ മുൻകൂട്ടി കാണാൻ സാധ്യമല്ലെന്നും, വിദഗ്‌ധരുടെ അഭിപ്രായത്തിൽ ഏകദേശം 17-20 ദശലക്ഷം ഘനമീറ്റർ (55.7-65 ഘനയടി) ലാവ ഉണ്ടെന്നും, കൂടാതെ എന്ത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള വിഭവങ്ങളും സൈനികരും ഉണ്ടെന്നും പ്രസിഡന്റ് വ്യക്തമാക്കി.

ഈ പൊട്ടിത്തെറി മലഞ്ചെരിവിലെ അഞ്ച് ദ്വാരങ്ങൾ കീറിയാണെന്നും, അത് എത്രത്തോളം നിലനിൽക്കുമെന്ന് ഉറപ്പ് പറയാൻ കഴിയില്ലെന്നും സ്പാനിഷ് ജിയോഗ്രാഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. സ്പാനിഷ് നാഷണൽ ജിയോഗ്രാഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐഎൻജി) കണക്കനുസരിച്ച് 1430 ലാണ് ആദ്യ അഗ്നിപർവ്വത പൊട്ടിത്തെറി ലാ പൽമയിൽ രേഖപ്പെടുത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close