INDIANEWS

പോലീസ് വാഹനത്തിൽ പോകാൻ കഴിയില്ല; പ്രതിഷേധത്തിനും തർക്കത്തിനും ഒടുവിൽ രാഹുൽ ഗാന്ധി ലഖിംപൂരിലേക്ക്

ലക്നൗ വിമാനത്താവളത്തിലെ പ്രതിഷേധത്തിന് ശേഷം രാഹുൽ ഗാന്ധിയും സംഘവും ലഖിംപൂരിലേക്ക് പുറപ്പെട്ടു. വിമാനത്താവളത്തിലിറങ്ങാൻ അനുമതി ലഭിച്ചെങ്കിലും രാഹുൽ നിർദ്ദേശിച്ച വാഹനത്തിൽ പോകാൻ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് രാഹുൽ ഗാന്ധിയും ഉദ്യോഗസ്ഥരും തമ്മിൽ തർക്കം ഉണ്ടായി തർക്കത്തെ തുടർന്ന് രാഹുലാ ഗാന്ധി വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. ലഖിംപൂരിലേക്ക് പോകാൻ അനുമതി ലഭിച്ചെന്നാണ് സർക്കാർ അറിയിച്ചത് പക്ഷേ ഇത് എന്ത് രീതിയിലുള്ള അനുമതിയാണെന്ന് രാഹുൽ ചോദിച്ചു. പോലീസ് മറ്റെന്തോ ആസുത്രണം ചെയ്യുകയാണെന്നും രാഹുൽ ആരോപിച്ചു.

രാഹുലിന് പോകാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അനുസരിക്കണമെന്നുമുള്ള നിലപാടായിരുന്നു പൊലീസ് സ്വീകരിച്ചത്. എന്നാൽ പൊലീസ് ഒരുക്കുന്ന സുരക്ഷ വേണ്ടെന്നും, പൊലീസ് ഒരുക്കിയ വഴിയിൽ പോകില്ലെന്നും രാഹുൽ അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ലഖിംപൂർ ഖേരി വിഷയം ഉന്നയിച്ചുള്ള കോൺഗ്രസ് നീക്കങ്ങൾക്ക് പ്രിയങ്ക ഗാന്ധിയാണ് നേതൃത്വം നല്കിയത്. രാഹുല്‍ ഗാന്ധി, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, കെ.സി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് ലഖിംപൂരിലേക്ക് തിരിച്ചത്. പ്രിയങ്കാ ഗാന്ധിയും ഇവര്‍ക്കൊപ്പം ചേരുമെന്നാണ് വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close