NEWSSPORTS

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വി​​​​രാ​​​​ട് കോ​​​​ഹ്‌​​​ലി; ട്വ​​​​ന്‍റി-20 ലോ​​​​ക​​​​ക​​​​പ്പി​​​​നു​​​​ശേ​​​​ഷം ക്യാപ്റ്റൻ സ്ഥാനം ഒഴിയും

മും​​​​ബൈ: അ​​​​ടു​​​​ത്ത മാ​​​​സം യു​​​​എ​​​​ഇ​​​​യി​​​​ല്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ട്വ​​​​ന്‍റി-20 ലോ​​​​ക​​​​ക​​​​പ്പി​​​​നു​​​​ശേ​​​​ഷം ക്യാപ്റ്റൻ സ്ഥാനം ഒഴിയാനൊരുങ്ങി വി​​​​രാ​​​​ട് കോ​​​​ഹ്‌​​​ലി. ക്രി​​​​ക്ക​​റ്റ്‌ ലോകത്തെ ഞെട്ടിക്കുന്ന വാർത്ത ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്.

ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെങ്കിലും ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായി കോലി തുടരും. ജോ​​​​ലി​​​​ഭാ​​​​രം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ണു ട്വ​​​​ന്‍റി-20 നാ​​​​യ​​​​ക​​​​സ്ഥാ​​​​നം ഒ​​​​ഴി​​​​യു​​​​ന്ന​​​​തെന്ന് കോലി വ്യക്തമാക്കി. എ​ട്ടോ ഒ​ന്പ​തോ വ​ര്‍​ഷ​മാ​യി മൂ​ന്നു ഫോ​ര്‍​മാ​റ്റി​ലും ക​ളി​ക്കു​ന്ന​തി​ന്‍റെ​യും അ​ഞ്ചോ ആ​റോ വ​ര്‍​ഷ​മാ​യി മൂ​ന്ന് ഫോ​ര്‍​മാ​റ്റി​ലും അദ്ദേഹം ക്യാപ്റ്റനാവവുന്നുണ്ട്. ട്വ​ന്‍റി-20 ക്യാ​പ്റ്റ​നെ​ന്ന നി​ല​യി​ല്‍ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി ടീ​മി​നു ന​ല്‍​കാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ണ്ട്. തു​ട​ര്‍​ന്നും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കും. ഇ​ന്ത്യ​ന്‍ ടീ​മി​നാ​യി തു​ട​ര്‍​ന്നും ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി പു​റ​ത്തെ​ടു​ക്കും എന്നും കോലി കൂട്ടിചേർത്തു.

കോലി ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻസ്ഥാനം ഒഴിയുന്നതായി കഴിഞ്ഞ ദിവസം മുതൽ വാർത്തകൾ പ്രചരിച്ചിരുന്നു. ട്വന്റി20 ലോകകപ്പിനുശേഷം രോഹിത് ശർമ ആയിരിക്കും ക്യാപ്റ്റൻസ്ഥാനം ഏറ്റെടുക്കുക എന്ന് അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ ഇതിന് സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇതിനു പിന്നാലെയാണ് വിരാട് കോലി തന്നെ ക്യാപ്റ്റ‌ൻ സ്ഥാനം ഒഴിയുന്നതായി അറിയിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close