KERALANEWS

അമ്മയെ മെഡിക്കൽ കോളേജിൽ ആക്കി മടങ്ങവേ കാർ അപകടം ; കൂടല്ലൂർ സ്വദേശിക്ക് പരുക്ക്

ഏറ്റുമാനൂർ : കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കൂടല്ലൂരിലേക്ക് പോകുകയായിരുന്ന കാർ ഓടയിലേക്ക് മറിഞ്ഞ് ഓടിച്ചിരുന്ന ആൾക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ 4: 30യോടെയാണ് സംഭവം. കൂടല്ലൂർ കൊമ്പനാക്കുന്ന് സ്വദേശിക്കാണ് പരുക്കേറ്റത്. അമ്മയെ കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്ത ശേഷം വീട്ടിലേക്ക് പോവുകയായിരുന്നു ആൾ. വീട്ടിൽ ചെന്ന് കാർ ഇട്ട ശേഷം സ്കൂട്ടർ എടുക്കാനായിരുന്നു പോയത്. എന്നാൽ എസ്സാർ പമ്പിന്റെ അവിടെ വെച്ച് മയങ്ങി പോയി. മുമ്പിൽ വളവായതിനാൽ അരികത്തുള്ള ഓടയിലേക്ക് മറിയുകയായിരുന്നു.

സ്വരം കേട്ട് സമീപ വീട്ടിലെ ആളുകൾ എത്തി. പുറത്തിറങ്ങിയ ആളുടെ മുഖത്ത് മുറിവുകളുണ്ടായിരുന്നു. സമീപവാസികൾ മെഡിക്കൽ കോളേജിൽ കൊണ്ടുപോയി അഡ്മിറ്റ് ചെയ്തു. വെളുത്ത അംബാസിഡർ കാർ ആയിരുന്നു. അമിത വേഗതയിൽ അല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close