KERALANEWS

നിയന്ത്രണം വിട്ട കാർ പച്ചക്കറി കടയിലേക്ക് ഇടിച്ച് കയറി; ഗുരുതര പരിക്കേറ്റ കടയുടമ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തി ഉദയഗിരിയിൽ കാർ നിയന്ത്രണം വിട്ട് പച്ചക്കറി കടയിലേക്ക് ഇടിച്ച് കയറി. അപകടത്തിൽ കടയുടമ മരിച്ചു. ഉദയഗിരിയിൽ വാടകയ്ക്ക് താമസിക്കുന്ന ചന്ദ്രിക ആണ് മരിച്ചത്. കാർ ചന്ദ്രികയുടെ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു.

ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. അപകടം നടന്നയുടൻ നാട്ടുകാർ ചന്ദ്രികയെ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എന്നാൽ വാഹനമിടിച്ച് ശരീരത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ജീവൻ രക്ഷിക്കാനായില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close