INDIANEWS

ഛത്തീസ്ഗഢിൽ ജനക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചുകയറി; ഒരാൾ മരിച്ചു; അപകടം നടന്നത് ദസറ ആഘോഷങ്ങള്‍ക്കിടെ

റായ്പുർ: ഛത്തീസ്ഗഢിൽ ജനക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറി. ഛത്തീസ്ഗഢിലെ ജയ്ഷ്പുർ നഗറിൽ ദസറ ആഘോഷങ്ങൾക്കിടെയാണ് സംഭവം അരങ്ങേറിയത്. ദസറ ആഘോഷവുമായി ബന്ധപ്പെട്ട് റോഡിലൂടെ നടന്നു നീങ്ങിയ ജനക്കൂട്ടത്തിനിടയിലേക്ക് അമിത വേഗത്തിൽ വന്ന കാർ ഇടിച്ചു കയറുകയായിരുന്നു. സംഭവ സ്ഥലത്ത് ഒരാൾ മരിച്ചു. 16 പേരുടെ നില അതീവഗുരുതരമാണ്.

ദസറയുടെ ഭാഗമായി ദുർഗാ വിഗ്രഹം നിമഞ്ജനം ചെയ്യാൻ കൂട്ടമായി പോകുകയായിരുന്ന ആളുകൾക്കിടയിലേക്കാണ് കാർ വേഗത്തിൽ പാഞ്ഞുകയറിയത്. പാതൽഗാവോണിലെ റായ്ഗഢ് റോഡിലാണ് സംഭവം നടന്നത്. സംഭവത്തിൽ ക്ഷുഭിതരായ നാട്ടുകാർ കാർ അടിച്ചുതകർത്ത് തീ വെയ്ക്കുകയും വാഹനമോടിച്ചയാളെ മർദ്ദിക്കുകയും ചെയ്തു. വാഹനത്തിൽ നിന്നും കഞ്ചാവ് കെട്ടുകൾ കണ്ടെടുത്തതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. അപകടത്തിൽ പരിക്കേറ്റവരെ പാതൽഗാവോൺ സിവിൽ ആശുപത്രിയിലേക്ക് മാറ്റി.

സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബബ്‌ലു വിശ്വകർമ, ശിശുപാൽ സാഹു എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവർ. ഇരുവരും മധ്യപ്രദേശ് സ്വദേശികളാണെന്നാണ് പോലീസ് പറയുന്നത്. മണിക്കൂറുകളോളം സംഘർഷാവസ്ഥ നിലനിൽക്കുകയും പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുകയും ചെയ്തു. ഒടുവിൽ പോലീസെത്തി സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close