NEWSTrendingWORLD

പരസ്യം പണി തന്നു; തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകിയ കാർ ഷോറൂമിന്‌ പിഴയിട്ട് അധികൃതർ

ദുബായ്‌: പരസ്യങ്ങൾ ആണെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകിയാൽ പിഴ ഉറപ്പാണ് അത്തരത്തിൽ പിഴ കിട്ടിയിരിക്കുകയാണ്‌ ദുബൈയിലെ കാർ ഷോറൂമിന്‌. ദുബായ്‌ ഇക്കണോമിയിലെ കൊമേർഷ്യൽ കംപ്ലൈന്റ്സ് ആൻഡ് കോൺസുമെർ പ്രൊട്ടക്ഷൻ അധികൃതരാണ് നടപടി സ്വീകരിച്ചത്. രാജ്യത്തെ തന്നെ അറിയപ്പെടുന്ന സോഷ്യൽ മീഡിയ താരത്തെ ഉപയോഗിച്ചായിരുന്നു ഇവരുടെ പരസ്യം.

കാറുകളുടെ പ്രത്യേകതകളും അവ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഗിഫ്റ്റുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ചും എല്ലാം ആണ് പരസ്യത്തിൽ പറയുന്നത്. എന്നാൽ പരസ്യത്തിൽ പറയുന്നവ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വിവരങ്ങൾ ആണെന്ന് ശ്രദ്ധിക്കപെട്ടതോടെയാണ് ഷോറൂം ഡിറക്ടറെ ദുബായ്‌ ഇക്കോണമി അധികൃതർ വിളിച്ചുവരുത്തുകയും പരസ്യത്തെ നിയമ വിരുദ്ധമാണെന്ന് അറിയിക്കുകയും ചെയ്തു. പരസ്യം നീക്കം ചെയ്യണമെന്നും ഇവർ അറിയിച്ചിരുന്നു.

കമ്പനികളുടെ സോഷ്യല്‍ മീഡിയാ പേജുകളിലോ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ പ്രൊമോട്ടര്‍മാര്‍ വഴി നടത്തുന്ന പരസ്യങ്ങളിലോ ഉള്ള എല്ലാ കാര്യങ്ങള്‍ക്കും അവര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. അതുകൊണ്ടുതന്നെ ഇത്തരം ക്യാമ്പയിനുകള്‍ നടത്തുമ്പോള്‍ വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തുകയും ആവശ്യമായ അനുമതികള്‍ വാങ്ങുകയും വേണം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ശ്രദ്ധയില്‍പെടുന്ന ഉപഭോക്താക്കള്‍ ദുബൈ കണ്‍സ്യൂമര്‍ ആപ്ലിക്കേഷനിലൂടെയോ consumerrights.ae എന്ന വെബ്‍സൈറ്റിലൂടെയോ അല്ലെങ്കില്‍ 600 54 5555 എന്ന നമ്പറില്‍ വിളിച്ചോ വിവരം നല്‍കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close