KERALANEWS

കേരളത്തിന്റെ പുതിയ ടൂറിസം ഉത്പന്നം ; കാരവൻ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിന്റെ പുതിയ ടൂറിസം ഉത്പന്നമായി കാരവൻ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഈ പദ്ധതിയുടെ ഭാഗമായി ടൂറിസം കേന്ദ്രങ്ങളിൽ ലഭിക്കുന്ന സൗകര്യങ്ങൾ ഒരു വണ്ടിയിൽ ഒരുക്കും. രണ്ടു പേർക്കും നാലു പേർക്കും സഞ്ചരിക്കാൻ സൗകര്യമുള്ള രീതിയിലാണ് കാരവൻ ഒരുക്കുക. പകൽ കാഴ്ചകൾ കണ്ട് യാത്രയും രാത്രിയിൽ വണ്ടിയിൽ തന്നെ വിശ്രമവും എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

“നവീനമായ ഒരു ടൂറിസം ഉത്പന്നം അവതരിപ്പിക്കുന്നതിനുള്ള പോളിസിയാണ് കാരവൻ ടൂറിസം നയം. എൺപതുകളുടെ ഒടുവിൽ കേരളത്തിൽ ഉയർന്നുവന്ന ടൂറിസം ഉത്പന്നമാണ് കെട്ടുവള്ളം. ഇന്നും കേരളത്തിന്റെ പ്രധാന ആകർഷണമായി അത് തുടരുന്നു. ഇതുപോലെ നവീനമായ ഒരു ടൂറിസം ഉത്പ്പന്നം കൊണ്ടുവരേണ്ടത് മാറിയ സാഹചര്യത്തിൽ അത്യന്താപേക്ഷിതമാണ്. കാലോചിതമായും എന്നാൽ കേരളത്തിന്റെ പ്രത്യേകതകളും മനോഹാരിതയും മനസിലാക്കുന്ന വിധത്തിലുള്ളതാക്കണമെന്നതിന്റെ ചിന്തയിൽ നിന്നാണ് കാരവൻ ടൂറിസം മനസിൽ വരുന്നത്.” മന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close