KERALANEWS

മതസൗഹാർദവും, സമുദായങ്ങൾ തമ്മിലുള്ള ബന്ധവും നഷ്ടപ്പെടാൻ പാടില്ലെന്ന് കർദ്ദിനാൾ ക്ലിമീസ് ബാവ; വിവിധ മതനേതാക്കളുടെ യോഗം ചേർന്നു

തിരുവനതപുരം: പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിനുശേഷം സമൂഹത്തിൽ ഉണ്ടായിട്ടുള്ള ചേരി തിരിവ് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവന്തപുരത്ത് ഇന്ന് വിവിധ മത നേതാക്കളുടെ യോഗം ചേർന്നത്. മതസൗഹാർദ്ദവും, സമുദായങ്ങൾ തമ്മിലുള്ള ബന്ധവും നഷ്ടപ്പെടാൻ പാടില്ലെന്ന് കർദ്ദിനാൾ ക്ലിമീസ് ബാവ പറഞ്ഞു. നാട്ടിൽ സമാധാനം ഉറപ്പിക്കുക എന്നതായിരുന്നു യോഗത്തിന്റെ ലക്ഷ്യം.

മതസൗഹാർദ്ദം നില നിന്ന് പോകുന്നതിനു വിവിധ സമുദായങ്ങൾ തമ്മിൽ ഒന്നിച്ച് ചേരുന്ന പ്രാദേശിക ഫോറങ്ങൾ വേണമെന്ന് ചർച്ചയിൽ ആവശ്യം ഉന്നയിച്ചു. എല്ലാ സംഘടനകളെയും വിളിച്ചു ചേർത്തുള്ള ചർച്ചയായിരുന്നില്ലെന്നും സമാധാനപരമായ അന്തരീക്ഷം സ്ഥാപിക്കുന്നതിനായിരുന്നു ചർച്ചയെന്നും ക്ലിമീസ് ബാവ പറഞ്ഞു. പാലാ ബിഷപ്പിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ഉണ്ടായ പ്രത്യേക സാഹചര്യത്തിൽ ആണ് യോഗം ചേർന്നത്. പക്ഷെ ബിഷപ്പിന്റെ പ്രസ്താവന ശരിയോ തെറ്റോ എന്നതല്ല യോഗത്തിൽ ചർച്ചയായ വിഷയം. സമാധാനം ഉറപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. വിവാദ പ്രസ്താവനയ്ക്ക് അപ്പുറമുള്ള കാര്യങ്ങളാണ് ചർച്ച ചെയ്തത്. ചങ്ങനാശേരി ആർച്ച് ബിഷപ്പ് വരുമെന്നാണ് അറിയിച്ചത്. എന്ത് കൊണ്ട് വന്നില്ല എന്നറിയില്ലെന്നും ക്ലീമിസ് ബാവ പറഞ്ഞു.

പ്രാദേശിക തലത്തിലുളളതും, സമൂഹ മാധ്യമങ്ങളിലെയും ചേരി തിരിവ് അവസാനിപ്പിക്കണമെന്ന് മുനവ്വറലി ശിഹാബ് തങ്ങളും യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സമവായത്തിലൂടെയുള്ള പ്രശ്ന പരിഹാരമാണ് ലക്ഷ്യമെന്നും മത മൗലിക വാദികൾക്കെതിരെ ഒറ്റക്കെട്ടായി പോരാടുമെന്നും മുനവ്വറലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.

ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്,കോഴിക്കോട് പാളയം ഇമാം ഡോ.ഹുസൈൻ മടവൂർ, ബിഷപ്പ് ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, ബിഷപ് മാത്യൂസ് മാർ അന്തിമോസ്, തിരുവനന്തപുരം പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, സ്വാമി സൂക്ഷ്മാനന്ദ, ആർച്ച് ബിഷപ് എം.സൂസപാക്യം, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, സ്വാമി അശ്വതി തിരുനാൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close