SPORTS

കരീബിയൻ പ്രീമിയർ ലീഗ് ; ആദ്യ കിരീടം സ്വന്തമാക്കി സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയോട്‌സ്

സെന്റ് കിറ്റ്സ് : കരീബിയൻ പ്രീമിയർ ലീഗ് കിരീടം സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയോട്‌സ് സ്വന്തമാക്കി. മൂന്ന് വിക്കറ്റിന് സെന്റ് ലൂസിയ കിങ്സിനെ വീഴ്ത്തിയാണ് പാട്രിയോട്‌സ് ആദ്യ കരീബിയൻ പ്രീമിയർ ലീഗ് കിരീടം നേടിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സെന്റ് ലൂസിയ കിങ്‌സ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാട്രിയോട്‌സ് മെല്ലെ കളിച്ച് അവസാന പന്തിൽ സിംഗിൾ നേടിയാണ് വിജയത്തിലെത്തിയത്.

വെസ്റ്റ് ഇൻഡീസ് താരം കെസറിക് വില്യംസ് അവസാന ഓവർ ബോൾ ചെയ്യാനെത്തുമ്പോൾ പാട്രിയോട്‌സിന് ജയിക്കാൻ വേണ്ടത് 9 റൺസ്. ക്രീസിൽ നസീം ഷായും ഡൊമിനിക് ഡ്രെയ്‌ക്സും. ആദ്യ നാലു പന്തിൽ നാലു റൺസ് നേടി. അടുത്ത പന്ത് ഡ്രെയ്ക്‌സ് ബൗണ്ടറി നേടിയപ്പോൾ സ്കോർ തുല്യം. അവസാന പന്തിൽ സിംഗിൾ നേടി ഡ്രെയ്ക്‌സ് വിജയത്തിലെത്തിച്ചു.

24 പന്തിൽ മൂന്ന് വീതം ഫോറും സിക്സും സഹിതം 48 റൺസെടുത്ത് പുറത്താകാതെ നിന്ന ഡ്രെയ്ക്‌സ് ആണ് മാൻ ഓഫ് ദി മാച്ച്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close