INDIANEWS

ഭീകരവാദ പ്രവർത്തനം നടത്തി; ബെംഗളൂരു സ്വദേശിയെ അറസ്റ്റ് ചെയ്ത് എൻഐഎ

ബെംഗളൂരു: നിയമവിരുദ്ധ ഭീകര സംഘടനയായ ഐഎസ്ഐഎസ്(ISIS)ൽ ചേർന്നതിന് ബെംഗളൂരു സ്വദേശിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ശനിയാഴ്ച അറസ്റ്റ് ചെയ്തു. മുഹമ്മദ് തൗഖിർ മഹമൂദ്(33) എന്നയാളാണ് പിടിയിലായത്.

മഹമ്മൂദിനെ കൂടാതെ ഇയാളുടെ കൂട്ടാളികളായ സുഹാബ് ഹമീദ്, ഇർഫാൻ നസീർ, മുഹമ്മദ് ഷിഹാബ് എന്നിവർക്കെതിരെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 120 ബി, 125, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) നിയമത്തിലെ സെക്ഷൻ 17, 18, 18 ബി എന്നിവ പ്രകാരം കേസ് എടുത്തുവെന്ന് എൻഐഎ അറിയിച്ചു.

അഹമ്മദ് അബ്ദുൾ കാദറിനെയും നസീറിനെയും എൻഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ 1 ന് അവർ കുറ്റപത്രം സമർപ്പിച്ചു. മഹമൂദ് കൂട്ടുപ്രതികളുമായി ചേർന്ന് ഫണ്ട് സ്വരൂപിക്കുകയും മുസ്ലീം യുവാക്കളെ ഖുറാൻ സർക്കിൾ ഗ്രൂപ്പിൽ നിന്ന് റിക്രൂട്ട് ചെയ്യുകയും നിയമവിരുദ്ധമായി സിറിയയിലേക്ക് കടത്തുകയും ഐഎസിൽ ചേരുകയും ചെയ്തതായി അന്വേഷണ ഏജൻസി പറഞ്ഞു.

ഇതിനുമുമ്പ്, 2013 ൽ, മഹമൂദ് തന്റെ കൂട്ടാളികൾക്കായി ഐഎസിന്റെ നേതൃത്വവുമായി ബന്ധപ്പെടാൻ നിയമവിരുദ്ധമായി സിറിയ സന്ദർശിച്ചിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് എൻഐഎ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close