അഞ്ച് മിനിറ്റിൽ ഉണ്ടാക്കാം ക്യാരറ്റ് ഹൽവ

റ്റോഷ്മ ബിജു വർഗീസ്
കാരറ്റ് കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. കാരറ്റ് കേക്ക്, കാരറ്റ് പായസം, കാരറ്റ് പുഡ്ഡിംഗ് ഇങ്ങനെ നിരവധി വിഭവങ്ങളുണ്ട്. വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് ‘കാരറ്റ് ഹൽവ’. സ്വാദൂറും കാരറ്റ് ഹൽവ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം…
ആവശ്യമുള്ള സാധനങ്ങൾ
ക്യാരറ്റ് – അര കിലോ (തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തത്)
പാൽ – കാൽ കപ്പ്
പഞ്ചസാര – കാൽ കപ്പ്
മൈദ – 200 ഗ്രാം
നെയ്യ് – മൂന്നര ടേബിൾ സ്പൂൺ
ബദാം – പത്തെണ്ണം (തൊണ്ട് കളഞ്ഞ് മുറിച്ചെടുത്തത്)
തയ്യാറാക്കുന്ന വിധം
കുക്കറിൽ ക്യാരറ്റും പാലും എടുത്ത് കുക്കർ അടച്ച് വേവിക്കുക. അടുപ്പിൽ നിന്ന് ഇറക്കി ആവി പോയശേഷം കുക്കർ അടുപ്പിൽത്തന്നെ വച്ച് ക്യാരറ്റ് കൂട്ടിലേക്ക് പഞ്ചസാര ചേർത്ത് ഇളക്കുക. വെള്ളം വറ്റുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം. ശേഷം മൈദയും നെയ്യും ചേർത്ത് നെയ്യ് വേർപെടുന്നതുവരെ ഇളക്കി ചൂടാക്കണം. അടുപ്പിൽ നിന്ന് മാറ്റി ബദാം വിതറി അലങ്കരിച്ച് വിളമ്പാം.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..