INDIANEWS

അസുഖം മാറാൻ പിഞ്ചുകുഞ്ഞിന്റെ ദേഹത്ത് ചട്ടുകം പഴുപ്പിച്ചു വെച്ചു ; മന്ത്രവാദിക്കെതിരെ കേസ് ; കുഞ്ഞ് ഗുരുതരാവസ്ഥയിൽ

ജയ്‌പൂർ : അസുഖം ഭേദമാക്കി തരാമെന്ന് പറഞ്ഞു മന്ത്രവാദി ചട്ടുകം പഴുപ്പിച്ച് വെച്ചു. ഇതേ തുടർന്ന് ഏഴു മാസം പ്രായമുള്ള കുഞ്ഞു ഗുരുതരാവസ്ഥയിൽ. രാജസ്ഥാനിലെ ഭില്‍വാരയിലാണ് സംഭവം. കുഞ്ഞിന്റെ പനിയും ജലദോഷവും മാറാൻ മറ്റൊരാൾ പറഞ്ഞതനുസരിച്ചാണ് മാതാപിതാക്കൾ മന്ത്രവാദിയെ സമീപിക്കുന്നത്. മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മന്ത്രവാദിക്കെതിരെ പോലീസ് കേസെടുത്തു.

പനിയും ജലദോഷവും ബാധിച്ച കുഞ്ഞിനെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സിച്ചിരുന്നത്. അതിനിടെ മതപരമായ ചടങ്ങില്‍ പങ്കെടുത്ത കുഞ്ഞിന്റെ അമ്മയോട് അസുഖം ഭേദമാകാന്‍ മന്ത്രവാദിയെ പോയി കാണാന്‍ മറ്റൊാരാള്‍ ഉപദേശിച്ചു. ഇതനുസരിച്ച് കുഞ്ഞിനെ മന്ത്രവാദിയുടെ അടുത്തു കൊണ്ടുപോയി. മന്ത്രവാദി അസുഖം ഭേദമാക്കി തരാമെന്ന് പറഞ്ഞ് കുഞ്ഞിന്റെ ദേഹത്ത് ചട്ടുകം പഴുപ്പിച്ച് വെയ്ക്കുകയായിരുന്നുവെന്ന് മാതാപിതാക്കളുടെ മൊഴിയില്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ കുഞ്ഞിന്റെ ആരോഗ്യനില വഷളായി. ഉടനെ തന്നെ കുഞ്ഞിനെ മഹാത്മാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close