KERALANEWS

ഒന്നര വയസ്സ് പ്രായമുളള സംസാരശേഷി ഇല്ലാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

തിരുവനന്തപുരം : ഒന്നര വയസ്സ് പ്രായമുളള സംസാരശേഷി ഇല്ലാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്സിൽ അന്യസംസ്ഥാന തൊഴിലാളി
പിടിയിൽ. പശ്ചിമബംഗാൾ അലിപൂർദാർ ജില്ലയിൽ കളിനി, ബംഗ്ലാ സ്ക്കൂളിന് സമീപം രാജ്നാഥ് ഉരാവ് (30)നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ചയാണ് കുട്ടിക്ക് നേരെ അതിക്രമം നടന്നത്. മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആക്ട് പ്രകാരം കേസ്റ്റ് രജിസ്റ്റർ ചെയ്തു. സൈബർസിറ്റി കമ്മിഷണർ ഹരി.സി.എസി​ന്റെ നിർദ്ദേശപ്രകാരം പ്രത്യേക രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാര്യവട്ടം ക്യാമ്പസിന് സമീപമുള്ള ഒഴിഞ്ഞ പുരയിടത്തിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടികൂടിയത്. കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ്, എസ്.ഐ മാരായ മിഥുൻ, ഷാകുമാർ, എസ്.സി.പി.ഒ മനു എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close