KERALANEWSTrending

കാറിൽ ചാരി നിന്നതിനു കാർ മോഷ്ടിച്ചുവെന്ന് കേസ്; സ്റ്റേഷനിൽ നേരിട്ടത് ക്രൂര മർദ്ദനം; സംഭവം പുറത്തറിഞ്ഞപ്പോൾ ജാമ്യം; ഡ്രൈവിങ് അറിയാതിരുന്നിട്ടും കാർ ഓടിച്ചുകൊണ്ടുപോയി മോഷ്ടിച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്ത ദീപുവിന്റെ കഥ ഇങ്ങനെ

കാറിൽ ചാരി നിന്നതിനു കാർ മോഷ്ടിച്ചുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ദീപു യഥാർത്ഥത്തിൽ ഇന്നുവരെ കാറിൽ കയറിയിട്ടുപോലുമില്ല. ഡ്രൈവിങ് അറിയാതിരുന്നിട്ടും കാർ ഓടിച്ചുകൊണ്ടുപോയി മോഷ്ടിച്ചുവെന്നാരോപിച്ച് സുൽത്താൻ ബത്തേരി പോലിസ് അറസ്റ്റു ചെയ്ത ആദിവാസി യുവാവ് ദീപുവിന് ഒടുവിൽ ജാമ്യം ലഭിച്ചു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഒരു തെറ്റും ചെയ്യാത്ത ദീപുവിന് പോലീസ് കസ്റ്റഡിയിൽ അനുഭവിക്കേണ്ടി വന്നത് കൊടിയ മർദ്ദനമായിരുന്നു. വനിതാ പോലീസ് ഉദ്യോഗസ്ഥ പോലും ഒരു ദാക്ഷണ്യവും കൂടാതെയാണ് ദീപുവിനെ മർദിച്ചത്. കുറ്റമേൽക്കാനാവശ്യപ്പെട്ട് പോലീസുകാർ വളഞ്ഞിട്ടായിരുന്നു അതിക്രമം. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഒന്നും മോഷ്ടിച്ചിട്ടില്ലെന്നും ദീപു ആയിരം വട്ടം പറഞ്ഞിട്ടും അതൊന്നും അവർ ചെവികൊണ്ടില്ല. വനിതാ പോലീസ് ഉദ്യോഗസ്ഥ ദീപുവിന്റെ അടിവയറ്റിൽ ചവിട്ടുകയും ബാത്റൂമിലിട്ടു തല്ലിച്ചതയ്ക്കുകയും ചെയ്തു.

വാഹനമോടിക്കാനറിയില്ലെന്നും ഇന്നുവരെ കാറിൽ കയറിയിട്ടില്ലെന്നും അവൻ പറഞ്ഞു. എന്നാൽ വാഹനത്തിൽ ചാരിനിന്നതിന് ഉടമയുമായി വാക്കുതർക്കമുണ്ടായെന്നും ബാക്കിയെല്ലാം കള്ളക്കഥയാണെന്നും ദീപു വ്യക്തമാക്കി. ദീപുവിന് അനുഭവിക്കേണ്ടി വന്ന അവസ്ഥ വളരെ പെട്ടെന്ന് തന്നെ സമൂഹം ഏറ്റെടുത്തതോടെയാണ് ഇപ്പോഴെങ്കിലും ദീപുവിന് പുറം ലോകം കാണാൻ കഴിഞ്ഞത്.

ഡ്രൈവിങ് അറിയാത്ത യുവാവിനെ കാർ മോഷണക്കേസിൽ അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു. യുവാവിനെതിരെയുള്ളത് കള്ളക്കേസാണെന്ന് കുടുംബവും മനുഷ്യാവകാശ പ്രവർത്തകരും നേരത്തെ പറഞ്ഞിരുന്നു. മീനങ്ങാടി പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിലും ദീപുവിന് ജാമ്യം ലഭിച്ചിട്ടുണ്ട്. നവംബർ അഞ്ചിനാണ് ബത്തേരി പോലീസ് 22 കാരനായ ദീപുവിനെ അറസ്റ്റു ചെയ്തത്.

അതേസമയം, ദീപുവിനെതിരായ അതിക്രമം ആദിവാസികളോടുള്ള ചില ഉദ്യാഗസ്ഥരുടെ മനോഭാവത്തിന്റെ പ്രതിഫലനമെന്ന് ആദിവാസി വനിതാ പ്രസ്ഥാനം നേതാവ് അമ്മിണി കെ വയനാട് പറഞ്ഞു. അതിക്രമത്തിൽ പങ്കാളികളായ പോലീസുകാർക്കെതിരെ നടപടിയെടുക്കണം. കുറ്റവാളികളായ ഉദ്യോഗസ്ഥരെ പുറത്താക്കും വരെ പ്രക്ഷോഭ പാതയിൽ തുടരുമെന്നും അമ്മിണി കെ. വയനാട് പ്രതികരിച്ചു.

ആദിവാസികളോടുള്ള പോലീസിന്റെ മനോഭാവം പൊതുവെ അത്ര തൃപ്തികരമല്ല. ഒരാവശ്യത്തിനായി അവരെ സമീപിച്ചാൽ അതിനു ഒരു പ്രതികാരവും ഉണ്ടാകില്ല എന്ന് മാത്രമല്ല അവർക്കൊരു പ്രതിയെ ആവശ്യമായി വന്നാൽ അവർ ആദ്യം തേടി വരുന്നത് ഇവരെ പോലുള്ള പാവങ്ങളുടെ അടുത്തേയ്ക്കും ആയിരിക്കും. ഇവിടെയും സംഭവിച്ചത് അത് തന്നെയാണ്. സമൂഹത്തിൽ താഴ്ന്ന സ്ഥാനക്കാരെന്ന് മുദ്രകുട്ടിയവരാണല്ലോ ആദിവാസി ജനത. അവരോട് ആകുമ്പോൾ ചോദിക്കാൻ ആരുമുണ്ടാവില്ലെന്ന മനോഭാവമാകാം ഇവരെക്കൊണ്ട് ഇത്തരത്തിൽ ക്രൂരത ചെയ്യിപ്പിക്കുന്നതും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക
മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close