animalSocial MediaVIDEOSviral

കരടിയെ വിരട്ടി ഓടിക്കുന്ന പൂച്ച ; വീഡിയോ വൈറൽ ആകുന്നു

ശക്തി മനസിലാണ് വേണ്ടതെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കരടിയെ വിരട്ടി വേലി ചാടിച്ച് ഓടിക്കുന്ന പൂച്ചയുടെ ദൃശ്യങ്ങളാണ് വൈറൽ ആകുന്നത്.

സുശാന്ത നന്ദ ഐ എഫ് എസാണ് വീഡിയോ പങ്കുവെച്ചത്. കാടിനോട് ചേര്‍ന്നുള്ള വീടിന്റെ പരിസരത്താണ് സംഭവം. പറമ്പില്‍ അതിക്രമിച്ച് കയറിയ കരടിയെ പൂച്ച വിരട്ടിയോടിക്കുന്നതാണ് വീഡിയോയിലെ കാണുന്നത്.

പൂച്ചയുടെ വിരട്ടലില്‍ ഭയന്ന് കരടി വേലി ചാടിക്കടന്ന് ഓടി രക്ഷപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്. പൂച്ചയുടെ ആക്രമണം ഭയന്ന് ആദ്യം പിന്നിലേക്ക് വലിഞ്ഞു. തുടര്‍ന്ന് ഓടി വേലി ചാടിക്കടന്ന് കരടി രക്ഷപ്പെടുന്നതാണ് വീഡിയോയുടെ അവസാനഭാഗം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close