INDIANEWS

അര മണിക്കൂറോളം യുദ്ധം ചെയ്തു;രക്ഷപ്പെടുത്തിയത് വീട്ടുകാരുടെ ജീവൻ; പത്തിവിടർത്തി നിന്ന മൂർഖനെ വിരട്ടി നിർത്തിയ പൂച്ച സോഷ്യൽ മീഡിയയിൽ താരം ആകുന്നത് ഇങ്ങന..

ഭുവനേശ്വർ: യജമാന സ്‌നേഹത്തിൽ നായകളുടെ കഥ ഒരുപാട് കേട്ടതാണ്. ഇപ്പോഴിതാ ഒരു പൂച്ചയും.തന്നെ പരിചരിക്കുന്ന വീട്ടുകാരുടെ ജീവൻ കാക്കാൻ ഏതറ്റം വരെ പോകാനും ചില വളർത്തു മൃ​ഗങ്ങൾ തയ്യാറാണ്.ഇതിന് ഇപ്പോൾ മറ്റൊരു ഉദാഹരണം കൂടി സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

തന്റെ ജീവൻ അപകടത്തിലാക്കി യജമാനനെയും കുടുംബത്തെയും രക്ഷിക്കാൻ പത്തിവിടർത്തി നിന്ന മൂർഖനെ അരമണിക്കൂറോളം വിരട്ടി നിർത്തിയ പൂച്ചയാണ് ഇപ്പോഴത്തെ താരം. ഒഡിഷയിലെ ഭീമാതംഗി എന്ന സ്ഥലത്താണ് സംഭവം. സമ്പത് കുമാർ പരിദ എന്നയാളാണ് ചിനു എന്ന ആൺപൂച്ചയെ വളർത്തുന്നത്.

കഴിഞ്ഞ ദിവസം വീടിന് പിന്നിൽ മൂർഖനെത്തി. വീട്ടിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച പാമ്പിനെ പൂച്ച തടഞ്ഞുനിർത്തി. പൂച്ചയെ പാമ്പ് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പൂച്ചയും ഒരിഞ്ച് വിട്ടുകൊടുത്തില്ല. അര മണിക്കൂറോളമാണ് പൂച്ച പാമ്പുമായി യുദ്ധം ചെയ്തത്. ഒടുവിൽ വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്‌നെയ്ക്ക് ഹെൽപ് ലൈനിൽ നിന്ന് ആളെത്തി പാമ്പിനെ പിടികൂടി. പൂച്ചക്ക് പരിക്കൊന്നുമേറ്റില്ലെന്ന ആശ്വാസത്തിലാണ് വീട്ടുകാർ. പിടികൂടിയ മൂർഖനെ പിന്നീട് വനത്തിൽ വിട്ടയച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close