INDIAKERALANEWS

സിബിഎസ്‌ഇ പത്താംക്ലാസ്‌ പരീക്ഷയില്‍ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനവുമായി ശാസ്‌താംകോട്ട സ്വദേശിനി അനുപമ പി ചന്ദ്രന്‍


ശാസ്‌താംകോട്ട: സിബിഎസ്‌ഇ പത്താംക്ലാസ്‌ പരീക്ഷയില്‍ സുവര്‍ണ നേട്ടവുമായി ശാസ്‌താംകോട്ടയില്‍ നിന്നുള്ള പെണ്‍കുട്ടി. തേവലക്കര സ്‌ട്രാറ്റ്‌ഫോര്‍ഡ്‌ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി അനുപമ പി ചന്ദ്രന്‍ ആണ്‌ ദേശീയ തലത്തില്‍ റെക്കോര്‍ഡ്‌ മാര്‍ക്കോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്‌. 500ല്‍ 499 മാര്‍ക്ക്‌ ഈ പെണ്‍കുട്ടി നേടി.

ഇംഗ്ലീഷ്‌, മലയാളം, സയന്‍സ്‌, സോഷ്യല്‍ സയന്‍സ്‌ വിഷയങ്ങളില്‍ നൂറില്‍ നൂറ്‌ മാര്‍ക്കും ഗണിതത്തിന്‌ 99 മാര്‍ക്കുമാണ്‌ അനുപമ നേടിയത്‌. ചിട്ടയായ പഠനമാണ്‌ തന്നെ ഈ നേട്ടത്തിന്‌ അര്‍ഹയാക്കിയതെന്ന്‌ അനുപമ പറഞ്ഞു. ശാസ്‌താംകോട്ട മനക്കര ലഷ്‌മീനിവാസില്‍ കെ പി ചന്ദ്രന്റെയും മഞ്‌ജുളയുടെയും മകളാണ്‌.

സ്‌ടാറ്റ്‌ഫോര്‍ഡ്‌ സ്‌കൂളിലെ അഞ്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ 95ശതമാനത്തിന്‌ മുകളില്‍ മാര്‍ക്ക്‌ ലഭിച്ചു. 25 കുട്ടികള്‍ക്ക്‌ 90ശതമാനത്തിന്‌ മുകളില്‍ മാര്‍ക്കുണ്ട്‌.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close