KERALANEWSTop News

സിമന്റ് വില കുതിച്ചുയരുന്നു; ഒരു ചാക്ക് സിമന്റിന് രണ്ടു ദിവസത്തിനിടെ കൂടിയത് 125 രൂപ; കുത്തനെ ഉയരുന്ന വില നിയന്ത്രിക്കണം എന്ന ആവിശവുമായി വിതരണക്കാർ രംഗത്ത്

തിരുവനന്തപുരം: കോവിഡിന്റെ പിടിയിൽ നിന്ന് തിരിച്ചു വരുന്ന നിര്‍മാണ മേഖലക്ക് വലിയ അടിയായിരിക്കുകയാണ് കുതിച്ചുയരുന്ന സിമന്റ് വില. ഒരു ചാക്ക് സിമന്റിന് രണ്ടു ദിവസത്തിനിടെ കൂടിയത് 125 രൂപ. യാതൊരു നിയന്ത്രണവുമില്ലാതെ ആണ് നിര്‍മാണ കമ്പനികള്‍ വില വർധിപ്പിക്കുന്നത്.

കമ്പനികള്‍ സിമന്റിന് നിയന്ത്രണ മില്ലാതെ വിലകൂട്ടുന്നത് നിയന്ത്രിക്കണമെന്ന ആവശ്യവുമായി വിതരണക്കാർ രം​ഗത്തെത്തിയിട്ടുണ്ട്. എന്നാൽ കമ്പനികളുടെ ഭാ​ഗത്തു നിന്നുള്ള വിശ​ദീകരണം, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും, ഇന്ധനവിലക്കയറ്റവും മൂലമാണ് വില വർധിപ്പിച്ചത് എന്നാണ്. കോവിഡിന് മുമ്പ് 390 രൂപ വരെയായിരുന്നു ചാക്കിന് ഈടാക്കിയിരുന്ന പരമാവധി വില. കഴിഞ്ഞ മാസം ഇതുയര്‍ന്ന് 445 രൂപവരെയെത്തി. കമ്പനികള്‍ നല്‍കുന്ന ഇളവുകള്‍ ചേര്‍ത്ത് 400 രൂപക്കായിരുന്നു കഴിഞ്ഞ ദിവസം വരെ ചില്ലറ വില്‍പന. ഇതാണ് 525 രൂപയിലേക്ക് ഉയരുന്നത്.

സ്വകാര്യ കമ്ബനികള്‍ വിലകൂട്ടുമ്ബോള്‍ പൊതുമേഖല സ്ഥാപനമായ മലബര്‍ സിമന്റും വില ഉയര്‍ത്താന്‍ നിര്‍ബന്ധിതരാകും എന്നതാണ് വാസ്ഥവം. നിലവിലുളള സ്‌റ്റോക്ക് പഴയവിലയ്ക്ക് വില്‍ക്കുമെങ്കിലും മൂന്നുദിവസത്തിനകം വിലക്കയറ്റം വിപണയില്‍ കൊണ്ടുവരും. സിമന്റ് വില കുതിച്ചുയര്‍ന്നാല്‍ കരാര്‍ എടുത്ത പ്രവൃത്തികളില്‍ 30 ശതമാനം വരെ നഷ്ടമുണ്ടാകുമെന്ന് കാട്ടി സര്‍ക്കാര്‍ കരാറുകാര്‍ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്. കമ്പനികളുമായി നേരിട്ട് ചര്‍ച്ച നടത്തി വില ഏകീകരണമെന്ന ആവിശമാണ് വിതരണക്കാർ ഉയർത്തുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close