KERALANEWS

കോവിഡിനെ പിടിച്ചുകെട്ടാൻ നിർദേശങ്ങളുമായി കേന്ദ്രം; രോഗം ബാധിച്ചയാളുമായി സമ്പർക്കമുള്ള 25 പേരെ വരെ കണ്ടെത്തി ക്വാറന്‍റൈനിലാക്കാൻ നിർദേശം; വാക്സിനേഷന് ശേഷം രോഗം വന്നവരെ കുറിച്ചും പഠനം നടത്തും

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധം ശക്തമാക്കാൻ അഞ്ച് കര്‍ശന നിര്‍ദേശങ്ങളടങ്ങുന്ന കത്തയച്ച് കേന്ദ്രം. സംസ്ഥാനത്ത് കഴിഞ്ഞ നാല് ആഴ്ചയും ഉയര്‍ന്ന കോവിഡ് സ്ഥിരീകരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചത്. കൃത്യമായി കോവിഡിനെ പിടിച്ചുകെട്ടാനായില്ലെങ്കിൽ അയല്‍ സംസ്ഥാനങ്ങളിലടക്കം കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കഴിഞ്ഞ ആഴ്ച്ചകളിൽ തൃശൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ ഓരോ പത്ത് ലക്ഷം പേരില്‍ നാലായിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനാല്‍ രോഗം ബാധിച്ചയാളുമായി സമ്പർക്കമുള്ള 25 പേരെ വരെ കണ്ടെത്തി ക്വാറന്‍റൈനിലാക്കണമെന്നാണ് പ്രധാന നിര്‍ദേശം. വ്യാപനം കൂടുതലുള്ള ക്ലസ്റ്ററുകളിലും അനുബന്ധ മേഖലകളില്‍ പ്രത്യേകം ശ്രദ്ധ വേണമെന്നും നിർദേശത്തിലുണ്ട്..

കോവിഡ് പിടികൂടാന്‍ സാധ്യത കൂടുതലുള്ളവരെ കണ്ടെത്താനുള്ള ടാര്‍ജറ്റ് ടെസ്റ്റിങ് കണ്ടെയ്ന്‍മെന്‍റ് മേഖലയില്‍ വേണം. രണ്ടാം ഡോസ് വാക്സിന്‍ എല്ലാവരിലും സമയബന്ധിതമായി എത്തിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കണം. വാക്സിനേഷന്‍ എടുത്തതിന് ശേഷം രോഗം വന്നവരെ കുറിച്ച്‌ പഠനം നടത്താനും കേന്ദ്രം നിര്‍ദേശിച്ചു .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close