INDIANEWSTop News

‘കാശ്മീരിന് സുരക്ഷ നൽകുന്നതിൽ കേന്ദ്രം പൂർണമായി പരാജയപെട്ടു’ ; വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂ ഡൽഹി : കാശ്മീരിൽ നടന്ന ആക്രമണത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി. നോട്ട് നിരോധനം കൊണ്ടോ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമോ ഭീകരത തടയാൻ സാധിക്കുന്നില്ല അത് വർദ്ധിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അതിനാൽ സുരക്ഷ നൽകുന്നതിൽ കേന്ദ്ര സർക്കാരിന്റെ പരാജയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ട്വീറ്റിലൂടെയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. കാശ്മീരിൽ ആക്രണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം അനുശോചനം അറിയിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം,

“കാശ്മീരിൽ ആക്രമസംഭവങ്ങൾ വർധിക്കുകയാണ്. നോട്ട് നിരോധനം കൊണ്ടോ ആർട്ടിക്കിൾ 370 റദ്ദാക്കിയത് കൊണ്ടോ ഭീകരത തടയാൻ സാധിച്ചില്ല. സുരക്ഷ നൽകുന്നതിൽ കേന്ദ്ര സർക്കാർ പൂർണമായും പരാജയപെട്ടു.
ഞങ്ങളുടെ കാശ്മീരി സഹോദരങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ ശക്തമായി അപലപിക്കുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്യുന്നു.”

ജമ്മുകാശ്മീരിലെ ശ്രീനഗറിൽ ഈദ്ഗാഹ് പ്രദേശത്ത് രണ്ടധ്യാപകർ വെടിയേറ്റ് മരിച്ചിരുന്നു. സ്കൂളിലേക്ക് അതിക്രമിച്ചു കയറിയ ഭീകരർ വെടിവെക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതിന് ശേഷമാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടുത്തെ പ്രദേശവാസികൾക്ക് നേരെ ഭീകരാക്രമണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂളിൽ അതിക്രമിച്ചു കയറി ഈ ആക്രമണം നടത്തുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close