KERALANEWSTop News

‘കേന്ദ്ര സര്‍ക്കാര്‍ അക്കാദമിക് ഫാസിസം നടപ്പാക്കുന്നു; പിന്നാക്ക വിഭാഗക്കാര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തോട് കേരളം സഹകരിക്കില്ല’; നിലപാടുമായി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ അക്കാദമിക് ഫാസിസം നടപ്പാക്കുന്നു. സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാതെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമങ്ങള്‍ കേരളം അംഗീകരിക്കില്ലെന്നും മുതിര്‍ന്ന സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍.

സമൂഹത്തിലെ പിന്നാക്ക വിഭാഗക്കാര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയം. അത് ജനാധിപത്യപരമല്ല. ദുര്‍ബലവിഭാഗത്തോട് അനീതി കാണിക്കുന്ന കേന്ദ്ര പാഠ്യപദ്ധതി പരിഷ്‌കരണത്തോട് കേരളം സഹകരിക്കാന്‍ പാടില്ലെന്ന് കോടിയേരി ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയെ പൊളിച്ചെഴുതാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. കഴിഞ്ഞ സമ്മേളനത്തിലെ പ്രതിഷേധത്തിന്റെ പേരിലാണ് രാജ്യസഭയില്‍ നിന്നും 12 എം.പിമാരെ പുറത്താക്കിയത്. ചര്‍ച്ചകള്‍ കൂടാതെ നിയമം പാസാക്കുകയും ജനകീയ പ്രതിരോധമുണ്ടായാല്‍ ചര്‍ച്ചകളില്ലാതെ അവ പിന്‍വലിക്കുകയുമാണ് കേന്ദ്ര സര്‍ക്കാരെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close