INDIANEWSTop News

കോവിഡ് ബാധിച്ച് മരിച്ച കുടുംബത്തിന് 50000 രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; സത്യവാങ്മൂലം സുപ്രീംകോടതിയിൽ സമർപ്പിച്ചു

ഡൽഹി: കോവിഡ് ബാധിച്ചു മരിച്ചവർക്ക് 50000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അത് സംബന്ധിച്ച സത്യവാങ്മൂലം കോടതിയെ സമർപ്പിച്ചു. കോവിഡ് ബാധിച്ച് മരിച്ചവർക്ക് നാലു ലക്ഷം രൂപ വരെ നഷ്ടപരിഹാരം അനുവദിക്കണമെന്നായിരുന്നു സുപ്രീം കോടതി മുമ്പാകെ സമർപ്പിച്ച പൊതുതാൽപര്യഹർജി. ഇതു സംബന്ധിച്ച് നഷ്ടപരിഹാര തുക എത്രയാണെന്ന് തീരുമാനിക്കാൻ കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

വളരെ പെട്ടെന്ന് തന്നെ ഇതിൽ ഒരു നിലപാട് സ്വീകരിക്കണമെന്ന് സുപ്രീംകോടതി അന്ത്യശാസനം കേന്ദ്രസർക്കാർ നൽകിയിരുന്നു. ആ സാഹചര്യത്തിലാണ് കോവിഡ് ധനസഹായമായി 50000 രൂപ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. സംസ്ഥാന സർക്കാർ അവരുടെ ദുരന്തനിവാരണ ഫണ്ടിൽനിന്നും ഇതിനുള്ള പണം കണ്ടെത്തും എന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.

കോവിഡ് ധന സഹായത്തിനായി ജില്ലാ കളക്ടറേറ്റിൽ ആണ് ഇതു സംബന്ധിച്ച അപേക്ഷ സമർപ്പിക്കേണ്ടത്. അതിനുശേഷം ജില്ലാഭരണകൂടം കൃത്യമായ ആളുകളെ കണ്ടെത്തി അർഹരായവർക്ക് നൽകുമെന്നാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന മാർഗ്ഗരേഖ. മാർഗരേഖയുടെ അടിസ്ഥാനത്തിൽ ആയിരിക്കും ജില്ലാ ഭരണകൂടങ്ങൾ പ്രവർത്തിക്കേണ്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close