INDIANEWSTravel

രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി : അന്താരാഷ്ട്ര വിമാന സര്‍വ്വീസുകൾക്കുള്ള നിയന്ത്രണം കേന്ദ്രം നീട്ടി. അടുത്തമാസം 31 വരെ വിമാന സര്‍വ്വീസുകൾക്കുള്ള നിയന്ത്രം തുടരും. രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഒരുമാസം കൂടി നീട്ടാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിച്ചു.കൊവിഡ് രണ്ടാംതരംഗത്തിന് ശേഷമാണ് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകൾക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

വിദേശരാജ്യങ്ങളിലടക്കം കോവിഡ് വ്യാപനം കുറയാത്തത് കണക്കിലെടുത്താണ് തീരുമാനം. ഇന്ത്യയില്‍ നിന്നും, ഇന്ത്യയിലേക്കുമുള്ള രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഓഗസ്റ്റ് 31 വരെയാണ് നീട്ടിയിട്ടുള്ളത്.

വിലക്ക് ഈ മാസം 31 ന് അവസാനിക്കാനിരിക്കുകയായിരുന്നു. അതേസമയം എയര്‍ ബബിള്‍ കരാറിന്റെ ഭാഗമായ പ്രത്യേക സര്‍വീസുകള്‍ക്ക് തടസ്സമില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close