SPORTS

അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറിയും ഫിഫ്റ്റിയും നേടുന്ന ആദ്യ ഇന്ത്യൻ താരം; റെക്കോർഡുമായി ശ്രേയാസ് അയ്യർ

അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ചുറിയും ഫിഫ്റ്റിയും നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കി ശ്രേയാസ് അയ്യർ. ന്യൂസീലൻഡിനെതിരായ ആദ്യ ഇന്നിംഗ്സിൽ 105 റൺസും രണ്ടാം ഇന്നിംഗ്സിൽ 65 റൺസും നേടി. രണ്ട് ഇന്നിംഗ്സുകളിലും ശ്രേയാസ് അയ്യർ തന്നെയായിരുന്നു ടീമിൻ്റെ ടോപ്പ് സ്കോറർ.

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ന്യൂസീലൻഡിന് 284 റൺസാണ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്ത് നിൽക്കെ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറിക്ക് പിന്നാലെ രണ്ടാം ഇന്നിംഗ്സിൽ ഫിഫ്റ്റി നേടിയ ശ്രേയാസ് അയ്യർ (65) ഇന്ത്യയുടെ ടോപ്പ് സ്കോററായി. കഴുത്തിനു പരുക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹയും (61 നോട്ടൗട്ട്) ഫിഫ്റ്റിയടിച്ചു. ന്യൂസീലൻഡിനായി ടിം സൗത്തിയും കെയിൽ ജമീസണും 3 വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡ് നാലാം ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 4 റൺസ് നേടിയിട്ടുണ്ട്. വിൽ യങിനെ (2) പുറത്താക്കിയ അശ്വിനാണ് ഇന്ത്യക്ക് ബ്രേക്ക്‌ത്രൂ സമ്മാനിച്ചത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close