Breaking NewsKERALANEWSTop News

ചന്ദ്രിക കള്ളപ്പണക്കേസ്; വി. കെ ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള ഇ ഡി അന്വേഷണത്തിന് സ്റ്റേ

ചന്ദ്രിക കള്ളപ്പണക്കേസിൽ വി. കെ ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള ഇഡി അന്വേഷണത്തിന് സ്റ്റേ. രണ്ടാഴ്ചത്തേക്കാണ് അന്വേഷണം ഹൈകോടതി സ്റ്റേ ചെയ്തത്. അന്വേഷണം തടയണമെന്ന വി. കെ ഇബ്രാഹിംകുഞ്ഞിന്റെ ഹർജിയിലാണ് നടപടി. ഇഡി അന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ആണ് സ്റ്റേ ചെയ്തിരിക്കുന്നത്.

മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടിലൂടെ 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലായിരുന്നു അന്വേഷണം. പാലാരിവട്ടം മേൽപ്പാലം അഴിമതിയിലൂടെ ലഭിച്ച പണം ചന്ദ്രികയുടെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന് ആരോപിക്കുന്ന ഹർജിയിൽ സംഭവത്തെക്കുറിച്ച് വിജിലൻസും ഇ.ഡി.യും അന്വേഷണം നടത്തണമെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ കഴിഞ്ഞവർഷം ഓഗസ്റ്റ് 17-ലെ ഉത്തരവ്. ഇതിന്റെ തുടർച്ചയായാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റുചെയ്തത്.

ചന്ദ്രികയിലെ പണമിടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അതിനാൽ ഇ.ഡി. അന്വേഷണത്തിന് ഉത്തരവിട്ടത് നിയമവിരുദ്ധമാണെന്നും ആയിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. തന്റെ ഭാഗം കേൾക്കാതെയായിരുന്നു ഇത്. സിംഗിൾ ബെഞ്ച് ഉത്തരവ് സുപ്രീംകോടതി ഉത്തരവിന് എതിരാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

ചന്ദ്രികയുടെ ഗവേണിങ് ബോഡി ചെയർമാന്റെ ചുമതല വഹിക്കുമ്പോൾ 10 കോടി രൂപ വെളുപ്പിച്ചെടുത്തെന്നായിരുന്നു കളമശ്ശേരി സ്വദേശിയുടെ പരാതി. എന്നാൽ, പത്രത്തിന്റെ സർക്കുലേഷൻ വർധിപ്പിക്കുക എന്ന ചുമതല മാത്രമേ ഗവേണിങ് കമ്മിറ്റിക്കുണ്ടായിരുന്നുള്ളൂവെന്ന് ഹർജിയിൽ പറഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close