
ചണ്ഡീഗഡ്: അനധികൃത മണൽ ഖനന കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ അനന്തരവൻ ഭൂപീന്ദർ സിംഗ് ഹണിയുടെ മൊഹാലിയിലെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ) റെയ്ഡ്. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച ഇഡി റെയ്ഡുകൾ തുടരുകയാണ്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം. പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കാൻ ഒരു മാസം അവശേഷിക്കെ അനന്തരവന്റെ സ്ഥാപനങ്ങളിൽ നടത്തുന്ന റെയ്ഡ്, മുഖ്യമന്ത്രി ചന്നിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
അനധികൃത മണൽഖനനവുമായി ബന്ധപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ ബന്ധുവിന്റെ സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്നറിയുന്നത് വളരെ സങ്കടകരമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. അനധികൃത മണൽ ഖനനത്തെക്കുറിച്ച് കെജ്രിവാൾ നിരവധി തവണ ട്വീറ്റ് ചെയ്തിരുന്നു.ഇത് തടയാൻ പഞ്ചാബ് മുഖ്യമന്ത്രി ചന്നി ഒന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..