Breaking NewsINDIANEWS

ചർച്ചകൾക്കൊടുവിൽ പഞ്ചാബ് മുഖ്യമന്ത്രിയെ തീരുമാനിച്ച് കോൺഗ്രസ് ; ചരൺജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രിയാകും

ചണ്ഡീഗഡ് : ചരൺജിത്ത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയായി ചുമതലയേൽക്കും. നേരത്തെ ഇപ്പോഴത്തെ ജയിൽ, സഹകരണ വകുപ്പ് മന്ത്രിയായിരുന്ന സുഖ്ജിന്ദർ സിംഗ് മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞിരുന്നു. എങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ല. ഇപ്പോൾ പഞ്ചാബിലെ കോൺഗ്രസിന്റെ ചുമതലയുള്ള ഹരീഷ് റാവത്താണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചത്.

തിങ്കളാഴ്ചയാവും സത്യപ്രതിജ്ഞ. ആറരക്ക് ചരൺജിത്ത് സിംഗ് ചന്നി ഗവർണറെ കാണും.അമരീന്ദർ മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ചരൺജിത്ത് സിംഗ് ചന്നിക്കായിരുന്നു. അമരീന്ദറിനെതിരെ സിദ്ദുവിനൊപ്പം ഇദ്ദേഹവും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പഞ്ചാബിന്റെ ആദ്യ ദളിത് മുഖ്യമന്ത്രിയാകും ചരൺജിത്ത് സിംഗ് ചന്നി.

അടുത്ത വർഷമാദ്യം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമരീന്ദർ സിംഗിന്റെ രാജി. ഹൈക്കമാൻഡ്‌ നിർദേശപ്രകാരമാണ് രാജി. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റണമെന്ന് ഭൂരിപക്ഷം എംഎല്‍എമാരും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടി അമരീന്ദറിനോട് രാജി ആവശ്യപ്പെടുകയായിരുന്നു. ‘മൂന്ന് തവണ എം എൽ എമാരുടെ യോഗം വിളിച്ചത് തന്നെ അപമാനിക്കാനാണ്, സർക്കാരിനെ നയിക്കാനുള്ള തന്റെ കഴിവിനെ ചോദ്യം ചെയ്തു, അടുത്തത് എന്താണെന്ന് ഉടൻ തീരുമാനിക്കും, നിലവിൽ താൻ കോൺഗ്രസിലാണുള്ളതെന്നും’ രാജിക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഏറെക്കാലത്തെ നവ് ജ്യോത് സിംഗ് സിദ്ദുവുമായുള്ള അധികാര വടംവലിക്ക് ശേഷമാണ് അമരീന്ദറിന്റെ രാജി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close