INDIAMoviesNEWS

‘ചായ വാല’യിൽ കോടികളുടെ നിക്ഷേപം നടത്തി സൂപ്പർതാരം; വ്യവസായത്തിലും തിളങ്ങാൻ തയ്യാറായി നയൻതാര

ചെന്നൈ: ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ചായ വാല’ എന്ന ബിവറേജ് ബ്രാന്റിൽ നിക്ഷേപം നടത്തി സൂപ്പർതാരം നയൻതാര. നയൻതാരയും പങ്കാളി വിഘ്‌നേഷ് ശിവനും ചേർന്ന് ചായ് വാലയിൽ അഞ്ചു കോടിയുടെ നിക്ഷേപമാണ് നടത്തിയത് എന്നാണ് പുറത്തു വന്നിരിക്കുന്ന വിവരങ്ങൾ. സംരംഭത്തിന്റെ അടുത്തഘട്ട വികാസത്തിനുള്ള നിക്ഷേപമെന്നാണ് ഈ സംരംഭത്തിന്റെ സ്ഥാപകൻ വിദുർ മഹേശ്വരി വ്യക്തമാക്കുന്നത്.നിലവിലുള്ള ഫണ്ടിന്റെ 80 ശതമാനം ഫിസിക്കൽ സ്റ്റോർ വിപുലീകരണത്തിനായി ഉപയോഗിക്കുമെന്നും അടുത്ത വർഷത്തോടെ 35 പുതിയ സ്റ്റോറുകൾ കൂടി തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.

20 ഔട്ട് ലെറ്റുകളാണ് ഇപ്പോള്‍ ചെന്നൈയില്‍ ചായ വാലയ്ക്ക് ഉള്ളത്. ഇത് അടുത്ത് തന്നെ 35എണ്ണമായി വര്‍ദ്ധിപ്പിക്കാനാണ് പദ്ധതി. മെട്രോ സ്റ്റേഷനുകളിലും മാളുകളിലും ഉൾപ്പടെ പല സ്ഥലങ്ങളിലും ചായ വാലയുടെ ഔട്ട്ഫിറ്റുകളുണ്ട്. 2018ൽ പ്രവർത്തനം ആരംഭിച്ച ചായ വാല ചെന്നൈയിലെ ശക്തമായ സാന്നിധ്യമാണ്.നയന്‍താരയും വിഗ്നേഷും നേരത്തെ ഒത്തുചേര്‍ന്ന് നിര്‍മ്മാണ കമ്പിനി ആരംഭിച്ചിരുന്നു. നെട്രിക്കണ്‍ എന്ന ഇവര്‍ നിര്‍മ്മിച്ച പടം ഉടന്‍ തന്നെ ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാറിലൂടെ സ്ട്രീം ചെയ്യും.

ഒട്ടേറെ അഭിമുഖങ്ങള്‍ നയന്‍താരയുടേതായി മാധ്യമങ്ങളില്‍ വരാറുണ്ടെങ്കിലും അവരുടെ സാമ്പത്തിക ക്രയവിക്രയങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കുറവാണ്. അഭിമുഖങ്ങളിലും അവര്‍ ഇക്കാര്യം വിശദീകരിക്കാരില്ല. അതുകൊണ്ടുതന്നെയാണ് ചായ് വാലയിലെ നിക്ഷേപം സംബന്ധിച്ച് അതിവേഗം വാര്‍ത്തകള്‍ പ്രചരിച്ചത്. ഇപ്പോള്‍ 5 കോടിയുടെ നിക്ഷേപമാണ് ചായ് വാല സ്വീകരിച്ചിരിക്കുന്നത് എന്നാണ് വിവരം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close