Breaking NewsINSIGHTNEWSTop News

മുട്ടുകുത്തി യാചിക്കുന്നതിനെക്കാൾ നല്ലത് നിവർന്നുനിന്നു മരിക്കുന്നതാണ്; അനശ്വര രക്തസാക്ഷി ചെ​ഗുവേരയുടെ ജ്വലിക്കുന്ന ഓർമ്മയിൽ ലോകം

ചരിത്രത്തിലെ ഈ ദിവസം ഒരു വിപ്ലവകാരിയുടെ അവസാനവും ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകളുടെ പ്രതീകമായി അദ്ദേഹത്തിന്റെ പാരമ്പര്യത്തിന്റെ തുടക്കവുമായാണ് അടയാളപ്പെടുത്തുന്നത്. ഏണസ്റ്റോ ചെ​ഗുവേര എന്ന കമ്മ്യൂണിസ്റ്റ് പോരാളിയെ അമേരിക്കൻ സാമ്രാജ്യത്വം ഇല്ലാതാക്കിയ ദിനം.1967 ഒക്ടോബർ 8 നാണ് അമേരിക്കൻ പിന്തുണയുള്ള ബൊളീവിയൻ സൈന്യം ഏണസ്റ്റോ ‘ചെ’ ചെഗുവേരയെയും സഖാക്കളെയും പിടികൂടുന്നത്. പിടികൂടിയ ഉടൻ, ബൊളീവിയൻ പ്രസിഡന്റ് റെനെ ബാരിയന്റോസ് സമയം പാഴാക്കാതെ അടുത്ത ദിവസം തന്നെ വധിക്കാൻ ഉത്തരവിടുകയായിരുന്നു.

അർജന്റീനയിൽ 1928-ൽ ജനിച്ച ചെഗുവേര എന്നും ചെ എന്നു മാത്രമായും അറിയപ്പെടുന്നു. ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതാവായിരുന്ന ഇദ്ദേഹം അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള സായുധപോരാട്ടങ്ങളുടെ മാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചു. ചെറുപ്പകാലത്ത് ഫുട്ബോളിലും സാമൂഹ്യ സേവനങ്ങളിലും തല്‍പരനായിരുന്ന ചെയുടെ ജീവിതത്തെ മാറ്റി മറിച്ചത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലൂടെ അദ്ദേഹം നടത്തിയ വെല്ലുവിളികള്‍ നിറഞ്ഞ യാത്രകളാണ്. ആ യാത്രകളിലൂടെ ലാറ്റിനമേരിക്കയിലെ അടിസ്ഥാന വര്‍ഗ്ഗക്കാരുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളേയും യാതനകളേയും അദ്ദേഹം അടുത്തറിഞ്ഞു. മോട്ടോർ ബൈക്കിൽ തെക്കേ അമേരിക്കയിലുടനീളമുള്ള യാത്ര തന്നെ ആകെ മാറ്റി മറിക്കുമെന്ന് ആ യുവ ഡോക്ടർക്ക് അറിയില്ലായിരുന്നു. പിന്നെ ലോകം മുഴുവൻ മാറ്റിമറിക്കാൻ പ്രാപ്തിയുള്ള വിപ്ലവകാരിയായി ചെ മാറുന്ന കാഴ്ച്ചയാണ് ചരിത്രത്തിൽ കാണാൻ കഴിയുന്നത്.

ഭൂഖണ്ഡത്തിലെ അടിച്ചമർത്തപ്പെട്ട ജനങ്ങൾക്കിടയിലാണ് ചെ ജീവിച്ചത്. അദ്ദേഹം അവരുടെ സുഹൃത്തായിരുന്നു, അവരുടെ ഡോക്ടറായിരുന്നു. പക്ഷേ, ദാരിദ്ര്യം, ഭവനരഹിതത, അടിച്ചമർത്തൽ എന്നീ ഭയാനകമായ രോഗം സുഖപ്പെടുത്താൻ അദ്ദേഹം ആഗ്രഹിച്ചു. മാർക്സിസത്തോടുള്ള അദ്ദേഹത്തിന്റെ പ്രണയം തുടങ്ങുന്നത് അങ്ങനെയാണ്. അത് ഒടുവിൽ അദ്ദേഹത്തെ ഫിഡൽ കാസ്ട്രോയിലേക്ക് നയിച്ചു. ബാക്കിയുള്ളത് ചരിത്രമാണ്. ദി മോട്ടോർസൈക്കിൾ ഡയറീസ് എന്ന തന്റെ ഓർമ്മക്കുറിപ്പിൽ ചെ എഴുതുന്നു, “വിധിയുടെ അവിശ്വസനീയമായ യാദൃശ്ചികതയിലൂടെയാണ് ഞാൻ ഇപ്പോൾ യാത്ര ചെയ്യാൻ വിധിക്കപ്പെട്ടതെന്ന് എനിക്കറിയാം.”

ചെയുടെ രക്തസാക്ഷിത്വത്തിന്റെ 54 -ാം വാർഷികത്തോടനുബന്ധിച്ച് ക്യൂബ പരോപകാരബോധം ഉണർത്തുകയും ഏണസ്റ്റോ ‘ചെ’ ചെഗുവേരയുടെ വിപ്ലവചിന്തയുടെ സാധുത വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു. ‘ചെ’ മോചിപ്പിക്കാൻ സഹായിച്ച സാന്താ ക്ലാരയിലുള്ള അദ്ദേഹത്തിന്റെ ശവകുടീരത്തിൽ പുഷ്പാർച്ചനയും തങ്ങളുടെ ഹീറോയിക്കോയ്ക്കുള്ള ആദരാഞ്ജലി വെർച്വൽ ക്രമീകരണങ്ങളിൽ നടക്കും. അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവർത്തനത്തെയും കുറിച്ചുള്ള അനുസ്മരണ യോ​ഗങ്ങളും രാജ്യത്തുടനീളമുള്ള തൊഴിൽ, വിദ്യാഭ്യാസ കേന്ദ്രങ്ങളിലും നടക്കും.

ആരാണ് ചെ ഗുവേര.

ഗ്വാട്ടിമാലയില്‍ നിന്നാണ് ചെയെന്ന വിപ്ലവകാരിയുടെ ജീവിതം ആരംഭിക്കുന്നത്. അവിടെ ഭരണം നടത്തിയിരുന്ന അര്‍ബന്‍സിന്റെ സോഷ്യലിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അമേരിക്കന്‍ ഐക്യനാടുകളുടെ ശ്രമത്തിനെതിരെയുള്ള പോരാട്ടത്തില്‍ അദ്ദേഹവും പങ്കാളിയായി. അട്ടിമറിയെ എതിര്‍ത്ത് തോല്‍പിക്കാനായില്ലെങ്കിലും അതില്‍ നിന്നു ലഭിച്ച അനുഭവപരിചയം പിന്നീടുള്ള തന്റെ പോരാട്ടങ്ങള്‍ക്ക് പ്രചോദനമായി എന്ന് ചെ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഗ്വാട്ടിമാലയില്‍ നിന്നും മെക്സികോയിലെത്തിയ ചെ അവിടെ വച്ചാണ് ഫിദല്‍ കാസ്ട്രോ എന്ന ക്യൂബന്‍ വിപ്ലവകാരിയെ കണ്ടുമുട്ടുന്നത്. ലോകവിപ്ലവ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായൊരു അധ്യായത്തിന്റെ ആരംഭമായിരുന്നു ആ ഒത്തുചേരല്‍.

ബാറ്റിസ്റ്റയുടെ (1952-1959) ഏകാധിപത്യത്തിനെതിരെ സിയറ മേസ്ട്രയിൽ ഗറില്ലാ യുദ്ധം ആരംഭിക്കുന്നതിനായാണ് 1956 ൽ ഗ്രാൻമ എന്ന നൗകയിൽ വിപ്ലവ നേതാവ് ഫിഡൽ കാസ്ട്രോയും മറ്റ് 80 അംഗങ്ങളും ചേർന്ന് ഡോക്ടർ ഏണസ്റ്റോ ഗുവേര ക്യൂബയിലെത്തുന്നത്. 1959 ജനുവരി 1 -ലെ വിപ്ലവകരമായ വിജയത്തിനുശേഷം, നാഷണൽ ബാങ്കിന്റെ പ്രസിഡന്റായും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രേറിയൻ റിഫോമിന്റെ വ്യവസായവൽക്കരണ വിഭാഗം ഡയറക്ടറായും വ്യവസായ മന്ത്രിയായും അദ്ദേഹം നിയമിതനായി. ലാറ്റിൻ അമേരിക്കൻ ഇൻഫർമേഷൻ ഏജൻസിയുടെ സ്ഥാപകരിൽ ഒരാളായിരുന്നു ‘ചെ’. നിരവധി അന്താരാഷ്ട്ര ദൗത്യങ്ങളുടെ തലവനായും അദ്ദേഹം പ്രവർത്തിച്ചു.

ചെ ഗുവേരയുടെ വിളിപ്പേര്. ഒരു രാഷ്ട്രതന്ത്രജ്ഞനായി ചെ ഗുവേര. ചെ ussr നെ  വിമർശിച്ചു

1965 നും 1967 നും ഇടയിൽ, ചെ ഗുവേര കോംഗോയിലും ബൊളീവിയയിലും ഏകാധിപത്യ ഭരണകൂടങ്ങൾക്കെതിരെ പൊരുതി. അമേരിക്കയുടെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ ഉത്തരവനുസരിച്ചാണ് ബൊളീവിയൻ സൈന്യം പിടികൂടി വധിച്ചത്. ചെ​ഗുവേരയെ വിചാരണക്ക് വിധേയനാക്കിയാൽ, തുറന്ന കോടതിയിൽ സർക്കാർ നടത്തുന്ന സാമൂഹിക തിന്മകൾ അദ്ദേഹം വിളിക്കുമെന്ന് ബാരിയന്റോസിന് നന്നായി അറിയാമായിരുന്നു. അത് തന്റെ അധികാര കസേരക്ക് വളരെയധികം അപകടസാധ്യതയുണ്ടായിരുന്നു. ചെ​ഗുവേരയുടെ തിരുനെറ്റിയിൽ വെടിയുതിർത്ത ശേഷം, ബൊളീവിയയിലെ വലെഗ്രാണ്ടെയിലെ ആശുപത്രിയിലെ അലക്കുശാലയിൽ ചെയുടെ മൃതദേഹം മനുഷ്യത്വരഹിതമായി പ്രദർശിപ്പിച്ചിരുന്നു.

ചെ വധിക്കപ്പെടുമ്പോഴുള്ള സാഹചര്യത്തെക്കുറിച്ച് വ്യത്യസ്തമായ കാര്യങ്ങളാണ് ബൊളീവിയൻ സൈന്യം പുറത്തു വിട്ടിരുന്നത്. എന്നാൽ, അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ. തയ്യാറാക്കിയ (ഡീബ്രീഫിങ്) റിപ്പോർട്ടിൽ ചെയെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന കാര്യം വിശദമായി പറയുന്നുണ്ട്.

ചെയുടെ അന്ത്യനിമിഷങ്ങളെ കുറിച്ച് അമേരിക്ക പറയുന്നത് ഇങ്ങനെ..

‘1967 ഒക്ടോബർ 30-ന് ബൊളീവിയയിലെ ലാ എസ്പിരാൻസയിലെ ഒരു ചെറിയ പവലിയനിൽ വെച്ച് ചെഗുവേരയെ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് കമ്പനി ബി., സെക്കൻഡ് റേഞ്ചർ ബറ്റാലിയനിലെ ലഫ്. റാൽ എസ്പിനോസ് ലോർഡ് ഇനി പറയും വിധം മൊഴി നൽകി.

ചൂറോ റാവിനിലെ പോരാട്ടത്തിനുശേഷം ഗുവേരയെയും ‘വില്ലി’യെയും ഒക്ടോബർ എട്ടിന് ഉച്ചയ്ക്കുശേഷം ഹിഗ്വേരയിലേക്ക് തിരിച്ചു കൊണ്ടുപോയി. പിടിക്കപ്പെടുമ്പോൾ ഗുവേരയുടെ മുട്ടിനുതാഴെ കണങ്കാലിനു മുകളിലായി ഒരു ചെറിയ മുറിവുണ്ടായിരുന്നു. ഇത് ലാ ഹിഗ്വേരയിൽ എത്തിയശേഷം ചികിത്സിച്ചു. ലഫ്. എസ്പിനോസ ഗുവേരയുമായി ദീർഘനേരം സംസാരിച്ചെങ്കിലും അദ്ദേഹത്തിൽ നിന്ന് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഒരു സൈനികനെന്ന നിലയ്ക്കും മനുഷ്യനെന്ന നിലയ്ക്കും എസ്പിനോസയ്ക്ക് ഗുവേരയോട് അതിയായ ബഹുമാനം തോന്നി. ആ വ്യക്തിത്വത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള കൗതുകവും എസ്പിനോസയ്ക്കുണ്ടായി. എല്ലാ ചോദ്യങ്ങൾക്കും ഗുവേര ‘ആയിരിക്കാം’, ‘സാധ്യതയുണ്ട്’ എന്നിങ്ങനെയായിരുന്നു മറുപടി നൽകിയിരുന്നത്.

ഒക്ടോബർ ഒമ്പതിന് അതിരാവിലെ സംഘത്തിന് ഗുവേരയെയു കൂട്ടാളികളെയും കൊല്ലാനുള്ള ഉത്തരവ് ലഭിച്ചു. അതിനുമുമ്പ് എട്ടാം ഡിവിഷന്റെ കമാൻഡർ കേണൽ സന്റാനയ്ക്ക് തടവുകാരെ ജീവനോടെ സൂക്ഷിക്കാനായിരുന്നു നിർദേശം ലഭിച്ചിരുന്നത്. പുതിയ ഉത്തരവ് എവിടെ നിന്നാണ് ഉദ്‌ഭവിച്ചത് എന്ന് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്ക് മനസ്സിലായില്ലെങ്കിലും അത് ഉന്നതകേന്ദ്രങ്ങളിൽ നിന്നാണ് വരുന്നതെന്ന് അവർ ഊഹിച്ചു. ക്യാപ്റ്റൻ ഫ്രാഡോ, ഗുവേരയെ കൊല്ലാനുള്ള ചുമതല ലഫ്. പെരെസിനു നൽകി. പക്ഷേ, ഉത്തരവ് നിർവഹിക്കാനാകാതെ പെരെസ് ഇത് കമ്പനി ബി.യിലെ സാർജെന്റ് ടെറാന് കൈമാറി.

ഈ സമയം പെരെസ് ഗുവേരയോട് മരിക്കുന്നതിനു മുമ്പ് എന്തെങ്കിലും ആഗ്രഹങ്ങൾ സാധിക്കാനുണ്ടോ എന്ന് ചോദിച്ചു. ഗുവേരയുടെ മറുപടി ‘നിറഞ്ഞ വയറോടെ മരിക്കണം’ എന്നായിരുന്നു. തുടർന്ന് ഭക്ഷണം മാത്രം ചോദിച്ച ഗുവേര ഒരു ഭൗതികവാദിയാണോ എന്ന് പെരെസ് വീണ്ടും ചോദിച്ചു. പ്രശാന്ത ഭാവം പൂണ്ട്‌ ഗുവേര ഇതിന് ‘ആയിരിക്കാം’ എന്ന് വീണ്ടും മറുപടി നൽകി. ‘പാവം തെമ്മാടി’ എന്ന് പറഞ്ഞ് പെരെസ് മുറിയിൽ നിന്ന് പുറത്തുപോയി.

സന്ദീപ്ത: ചെ ഗുവേരയുടെ ചരമ വാർഷികം

ഇതിനിടെ സാർജെന്റ് ടെറാൻ കുറേയധികം ബിയറുകൾ കഴിച്ച്, ധൈര്യം സംഭരിച്ച് ഗുവേരയെ തടവുകാരനാക്കിയിരിക്കുന്ന മുറിയിലേക്ക് കടന്നു. ടെറാൻ പ്രവേശിച്ച് ഉടൻ തന്നെ കൈ മുന്നിൽ കെട്ടിയിടപ്പെട്ട ഗുവേര എഴുന്നേറ്റുനിന്ന് പറഞ്ഞു: ‘‘നിങ്ങളെന്തിനാണ് വന്നതെന്ന് എനിക്കറിയാം, ഞാൻ തയ്യാറാണ്’’. കുറച്ചു നിമിഷം അദ്ദേഹത്തെ നോക്കിനിന്ന് ടെറാൻ മറുപടി നൽകി: ‘‘നിങ്ങൾക്ക് തെറ്റി, ഇരിക്കൂ.’’ എന്നിട്ട് ടെറാൻ കുറച്ചു നിമിഷത്തേക്ക് പുറത്തുപോയി.

ചെഗുവേരയ്ക്കൊപ്പം പിടിയിലായ ‘വില്ലി’യെ തൊട്ടപ്പുറത്തുള്ള ഒരു വീട്ടിലായിരുന്നു തടവുകാരനായി സൂക്ഷിച്ചിരുന്നത്. ടെറാൻ പുറത്തുനിന്ന് ധൈര്യം സംഭരിക്കുന്ന അതേ സമയത്ത് സാർജെന്റ് ഹുവാക്ക അവിടെ വില്ലിയെ വെടിവെച്ചുകൊന്നു. ക്യൂബൻ പൗരനായ വില്ലി ബൊളീവിയയിൽ ഖനിക്കാരുടെ കലാപം ആരംഭിക്കുന്നതിന് കാരണക്കാരനായിരുന്നു. വെടിയൊച്ച കേട്ട് ഗുവേര ആദ്യമായി ചകിതനായി കാണപ്പെട്ടു. സാർജെന്റ് ടെറാൻ മുറിയിലേക്ക് തിരിച്ചുവന്നു.

ഗുവേര എഴുന്നേറ്റ് അയാൾക്കഭിമുഖമായി നിന്നു. ടെറാൻ ഇരിക്കാൻ പറഞ്ഞെങ്കിലും വിസമ്മതിച്ച ഗുവേര ‘‘ഇതിന് ഞാൻ നിന്നുകൊള്ളാം’’ എന്നു പറഞ്ഞു. ദേഷ്യം പിടിക്കാൻ തുടങ്ങിയ ടെറാൻ ഗുവേരയോട് വീണ്ടും ഇരിക്കാൻ പറഞ്ഞെങ്കിലും മറുപടി ലഭിച്ചില്ല. ഒടുവിൽ ഗുവേര ഇങ്ങനെ പറഞ്ഞു: ‘‘നിങ്ങളിത് മനസ്സിലാക്കണം, നിങ്ങളൊരു മനുഷ്യനെ മാത്രമാണ് കൊല്ലുന്നത്.’’ ടെറാൻ തന്റെ എം.2 കാർബൈൻ തോക്കിൽനിന്ന് വെടിയുതിർത്തു. ഗുവേര വെടിയേറ്റ് ആ ചെറിയ വീട്ടിലെ മുറിയിലെ ചുമരിലേക്ക് തെറിച്ചുവീണു.’

വിപ്ലവത്തിന് ശേഷം ക്യൂബയുടെ നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ചെ ഗുവേര ഏഷ്യയിലെ ആഫ്രിക്കയിലേയും രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ഭാഗമായി 1959 ജൂണ്‍ മാസം ചെ ഗുവേര ഇന്ത്യയിലുമെത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close