celebrityINSIGHTMedia Mangalam ExclusiveMUKHAMUKHAMTrending

വിമർശനങ്ങളല്ല ഏറ്റുവാങ്ങേണ്ടി വന്നത്, തെറി വിളികളാണെന്ന് ചെകുത്താൻ; ആൾക്കാരോട് ആവശ്യമില്ലാത്ത പ്രശ്നത്തിന് പോവാറില്ല; ഓണനാളുകളിൽ മീഡിയ മം​ഗളത്തോട് മനസ് തുറന്ന് അജു അലക്സ്

ജീവിതത്തിൽ ഓരോ ദിവസവും ആഘോഷമാക്കുക; സന്തോഷിക്കാൻ പ്രത്യേക അവസരങ്ങളോ ആഘോഷങ്ങളോ വേണമെന്നില്ലല്ലോ! ഓണക്കാലത്തെ ഓർമകളും പുതിയ സംരംഭത്തെ കുറിച്ചും ഈ ഓണക്കാലത്ത് മീഡിയ മംഗളത്തോടു മനസ്സ് തുറക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ ‘ചെകുത്താൻ’ എന്ന പേരിൽ പ്രശസ്തനായ അജു അലക്സ്.

ചെകുത്താൻ എന്ന പേരിനെ കുറിച്ചും, തന്റെ വിശ്വാസങ്ങളെ കുറിച്ചും ഏറ്റുവാങ്ങേണ്ടി വന്ന ‘തെറി വിളികളെ’ കുറിച്ചും പുതുതായി തുടങ്ങിയ സന്നദ്ധ സേവനപ്രവർത്തനങ്ങളെ കുറിച്ചും ചർച്ച ചെയ്യുന്നു.

ചോ: എങ്ങനെയാണ് ചെകുത്താൻ എന്ന പേരിലേക്കെത്തിയത്?

വെറുതെ ഇട്ടതാണ്. ഒരു പേജ് തുടങ്ങിയപ്പോ പേരിടണമല്ലോ എന്ന് കരുതി ഇട്ട പേരാണ്. കാണുന്നവർക്ക് ഒരിത്തിരി ക്യൂരിയോസിറ്റി ഉണ്ടാക്കട്ടെ എന്ന് കരുതി,. സാധാരണ ആളുകൾ പേരൊക്കെ കാണുമ്പോ ഒന്ന് ക്ലിക്ക് ചെയ്ത് കേറാൻ തോന്നണം അത്രയേ ഉദ്ദേശിച്ചുള്ളൂ. അല്ലാതെ എനിക്ക് ചെകുത്താന്റെ ക്യാരക്ടർ ഒന്നും ഇല്ല.

ഇപ്പോ ഇത്ര പ്രശ്നം ഒക്കെ ഉണ്ടാക്കിയിട്ടുള്ള ‘ഇ ബുൾജറ്റ്’ എന്ത് പേരാണ് അത്? ആദ്യം ദൈവമാണ് പേരിടാനാണ് പ്ലാൻ ചെയ്തത്, പിന്നെ അതിനേക്കാൾ ഫൺ ‘ചെകുത്താൻ’ ആണെന്ന് തോന്നി.

ചോ: ചെകുത്താൻ എന്ന പേര് ആളുകൾ അതെ അർഥത്തിൽ എടുക്കുന്നതായി തോന്നിയിട്ടുണ്ടോ?

ചെകുത്താൻ എന്ന പേരിനോട് ആളുകൾക്ക് അത്ര ഭീതി ഒന്നും ഇപ്പോ ഇല്ല. ചെറുപ്പക്കാർക്ക് ഇടയിലാണെങ്കിലും ചെകുത്താൻ എന്ന് കേൾക്കുമ്പോൾ പെട്ടെന്ന് രണ്ട് പേരെയും ഓർമ വരും. ആ കഥാപാത്രമാണോ അതോ യൂട്യൂബിൽ കാണുന്ന ചെകുത്താനാണോ എന്ന് പെട്ടെന്ന് കൺഫ്യൂഷനാകും.

ചോ: ചെകുത്താനെ പലരും നാറാണത്ത് ഭ്രാന്തനോട് ഉപമിച്ച് കണ്ടിട്ടുണ്ട്.

നാറാണത്ത് ഭ്രാന്തൻ എന്നൊന്നും അല്ല! മൊത്തത്തിൽ ഒരു ഭ്രാന്തൻ എന്ന് തന്നെയാണ് പറയുന്നത്. ലൈറ്റ് ആക്കണ്ട!

എല്ലാ കാര്യങ്ങളിലും സ്വന്തമായിട്ട് നിലപാടുള്ള; അത് ഉറച്ച് പറയുന്ന വ്യക്തി എന്ന നിലക്ക്, സ്വന്തമായിട്ട് ആ ഒരു കംപാരിസൺ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

ഞാൻ അങ്ങനെ മാത്രമാണ് വീഡിയോ എടുക്കാറുള്ളത്. അത്കൊണ്ടാണ്. 2015ലാണ് ഞാൻ ആദ്യമായിട്ട് പേജ് തുടങ്ങുന്നത്. ഫേസ്ബുക്കിൽ ആദ്യമായി ഇത്തരം വിഡിയോകൾ തുടങ്ങുന്നത് ഞാനാണ്. പ്രഫഷണൽ ആയിട്ടുള്ള വീഡിയോസ് ആർ ജെ പോലുള്ളവർ, ഇന്റർവ്യൂ പോലുള്ള കോൺടെന്റ് പോസ്റ്റ് ചെയ്തിരുന്നു. പക്ഷെ ഇങ്ങനെ തോന്നുന്ന പോലെ കൺടെന്റ് പോസ്റ്റ് ചെയ്ത് തുടങ്ങിയത് ഞാനാണ് ആദ്യം.

ചോ: ഒരുപാട് വിമർശനങ്ങളേറ്റു വാങ്ങേണ്ടി വന്ന ആളാണല്ലോ! പറയേണ്ടായിരുന്നു എന്ന് തോന്നിയ എന്തെങ്കിലും കാര്യം ഉണ്ടോ?

വിമർശനങ്ങളല്ല ഏറ്റുവാങ്ങേണ്ടി വന്നത്; തെറി വിളികളാണ്. കുടുതൽ ആൾക്കാരും എന്നെ വന്നിട്ട് തെറി വിളിക്കുവാണ്. അത് മെസ്സേജിൽ, കമെന്റിൽ തെറി വിളിക്കും. ഫോൺ നമ്പർ കിട്ടിയാൽ അതിലും വിളിച്ച് തെറി വിളിച്ച് അത് റെക്കോർഡ് ചെയ്ത് യൂട്യൂബിൽ ഇടും, അങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ട്. ഇതിനൊക്കെ എന്ത് വിമർശനം!

ചോ: അങ്ങനെ പറഞ്ഞ എന്തെങ്കിലും ഒന്ന് പറയേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ?

ഞാൻ ഒത്തിരി വീഡിയോ മുക്കിയിട്ടുണ്ട്. ചെയ്യന്നതൊക്കെ, ഞാൻ സീരിയസ് ആയിട്ടെടുക്കാത്ത ഒരുപാട് കാര്യങ്ങളുണ്ട്, ജാതി മതം, വിശ്വാസം, ദൈവം… എന്നെ സംബന്ധിച്ച് ഇവ സീരിയസ് ഇഷ്യുവേ അല്ല. ഞാൻ ചിലപ്പോ അറിയാതെ, മറ്റുള്ളവർ സീരിയസ് ആരിട്ടെടുക്കുന്ന കാര്യങ്ങൾ പറയുകയോ ചെയ്യുകയോ ചെയ്യും. ഒരു സംഭവം പറയാം.. ആ വീഡിയോ കിടന്നിരുന്നെങ്കിൽ ആരെങ്കിലും എന്നെ എന്തെങ്കിലുമൊക്കെ ചെയ്തേനെ. ഒരു കന്യാസ്ത്രീ കുരിശുവരയെ പറ്റി പറയുന്ന വീഡിയോയെ മോക്ക് ചെയ്ത വിഡിയോയിൽ അറിയാതെ കാലു കൊണ്ട് ഞാൻ കുരിശ് വരച്ചിട്ട് നടന്നു പോകുന്നുണ്ട്. ആ വീഡിയോ കണ്ട സുഹൃത്തുക്കളാണ് പിന്നീട് വിളിച്ച് വഴക്കു പറഞ്ഞത്.

ചോ: ആഘോഷങ്ങളോട് വല്യ പ്രതിപത്തി ഇല്ലാത്ത കൂട്ടത്തിലാണല്ലേ?

ഞാൻ ഓണം ക്രിസ്മസ് ന്യു ഇയർ സമയങ്ങളൊന്നും ആഘോഷിക്കാറില്ല. പിറന്നാളും ആഘോഷിക്കാറില്ല. ഓണസദ്യ എന്നൊക്കെ പറഞ്ഞാൽ, വീട്ടുകാർക്കും അങ്ങനെ വല്യ താല്പര്യമില്ല. ഗൾഫിലൊക്കെ വച്ച് ഓണസദ്യ ഹോട്ടലീന്ന് വാങ്ങി കഴിച്ചിട്ടുണ്ട്. അല്ലാതെ ആഘോഷമായിട്ട് എടുക്കാറില്ല.

ചോ: ജീവിതത്തിൽ ആഘോഷം എന്ന് തോന്നിയിട്ടുള്ളത് എന്താണ്?

ഓരോ ദിവസവും ആഘോഷമല്ലേ! എന്തിനാണ് ഇങ്ങനെ ഒരു ദിവസം? എപ്പോഴാണോ സൗകര്യം ഒത്തുകിട്ടുന്നത് അപ്പോ ആഘോഷം! വല്യ ആൾക്കൂട്ടങ്ങളിലും അധികം ഞാൻ പോകാറില്ല. എന്റെ ഫോണിൽ മാത്രമേ ഞാൻ എന്നെ കാണിക്കാറുള്ളു. സംസാരിക്കുന്ന രീതി ഒക്കെ ഇങ്ങനെയൊക്കെ തന്നെയാണ്. ഇങ്ങനെ ആളുകളോട് തർക്കിക്കാനും അലമ്പുണ്ടാക്കാനും പോവാറില്ല. എന്റെ ഫോൺ ക്യാമറയുടെ മുന്നിൽ എത്തുമ്പോ മാത്രമാണ് ഞാൻ ഇങ്ങനെ ബീഹെവ് ചെയ്യുന്നത്.

ചോ: സുഹൃത്ബന്ധങ്ങൾക്ക് ഒരുപാട് വില കൊടുക്കുന്ന ആളാണല്ലേ?

ഒരുപാട് സുഹൃത്തുക്കളുണ്ട്. എണ്ണം കൊണ്ടും.. എപ്പോഴും വിളിക്കുക മെസ്സേജ് അയക്കുക, അങ്ങനെ അല്ല. ഞാൻ ആൾക്കാരോട് ആവശ്യമില്ലാത്ത പ്രശ്നത്തിന് പോവാറില്ല. അത് ആണാണെങ്കിലും പെണ്ണാണെങ്കിലും എല്ലാത്തിനും ഒരു ഡിസ്റ്റൻസ് കീപ് ചെയ്തേ നിൽക്കാറുള്ളു.

ചോ: മോഹൻ ലാൽ മമ്മൂട്ടി, പാർവതി തിരുവോത്ത് ഉൾപ്പടെയുള്ളവരെ വിമർശിച്ചിട്ടുണ്ട്. അത്തരം വിമർശനങ്ങൾ കാരണം ഏതെങ്കിലും സുഹൃത്ത് ബന്ധങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോ?

ഇല്ല. എന്റെ അമ്മ അടക്കം കൂട്ടുകാരിൽ പലരും മോഹൻലാൽ ഫാൻസാണ്. ഇവരെ പറ്റി എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ ഇവരൊക്കെ അങ്ങ് വിഷമിക്കും. എന്റെ റൂംമേറ്റ് ഒക്കെ വലിയ ഫാൻ ആണ്. പക്ഷെ ഇവർക്ക് മനസ്സിലാവും. എന്റെ രീതി ഇതാണ്.

ചോ: ചെകുത്താൻ നന്നായി എന്നൊരു വാർത്ത കേൾക്കുന്നുണ്ട്.. ചാരിറ്റി പ്രവർത്തനങ്ങൾ തുടങ്ങി?

ചാരിറ്റി തട്ടിപ്പുകാരെ കണ്ടു മടുത്തൊരു കേരളമാണ്. ഞാനും ഇത് കാണുന്നുണ്ട്. പാണ്ഡേയെ ഈ മേഖലയിൽ ജോലി ചെയ്യുന്ന ഒരാളാണ്. ഫസ്റ്റ് എക്സ്പീരിയൻസ് തന്നെ വർക്കിൽ ചാരിറ്റി റിലേറ്റഡ് ആണ്.

പണ്ടത്തെ ഓണാഘോഷ സമയത്ത് ബാലജനസഘ്യത്തിൽ ഉണ്ടായിരുന്നു. അത് ക്ലബ്, മീറ്റിങ് ഒക്കെ വലിയ സന്തോഷമാണ്. അന്ന് പ്രധാന പരിപാടി ഇതൊക്കെയാണ്. മെഡിക്കൽ ക്യാമ്പ്, നേത്രചികിത്സാക്യാമ്ബ് ഒക്കെ നടത്തും പിരിവൊക്കെ എടുത്തിട്ടാണ് ഇതൊക്കെ നടത്തുന്നത്. ഈ പരിപാടി ആയിട്ടൊക്കെ ഉള്ള ഓണാഘോഷമേ അന്നും ഉള്ളൂ. അതൊക്കെ ഈ സന്തോഷത്തിന് വേണ്ടിയിട്ടാണ്.

ഞാൻ പൊതുവെ യൂട്യൂബ് വീഡിയോസ് കാണാത്ത ആളാണ്. വേറെ ഒരു യൂട്യൂബ് ചാനലും ഞാൻ കാണാറില്ല. ഇ ബുൽജറ്റ് ഒക്കെ കാണിക്കുന്ന ഷോയോട് എനിക്ക് എതിർപ്പുണ്ട്. ആർടി ഓഫീസിൽ കയറിയല്ല ഷോ കാണിക്കുന്നത്. ഇവർക്കെപ്പോഴും കണ്ടന്റ് ക്രീയേറ്റ് ചെയ്യാനുള്ള ഒരു ത്വര ഉണ്ട്. രാവിലെ എന്ത് ചെയ്യണം എന്ന് വിചാരിച്ചാണ് ഇവർ ഇറങ്ങുന്നത്. എനിക്കൊക്കെ ഇന്ന് വീഡിയോ എടുക്കണമെന്ന് തോന്നിയാൽ ഞാൻ എടുക്കും അത്രേയുള്ളു.

ഏത് ട്രാവലറെ നോക്കിയാലും അറിയാം, ഒരു ഷോയാണ് അവർ. എംവിഡിയോടോ പോലീസിനോടോ ഒക്കെ വിരോധമുള്ളവരാണല്ലോ ഒരുപാട്. പെറ്റിയടിക്കുമ്പോൾ ഒക്കെ തോന്നുന്ന വിരോധം എക്‌സാജറേറ്റ് ചെയ്ത് കയ്യടി വാങ്ങുക. പഴയപോലീസ് ആണെങ്കിൽ ഇപ്പോ അടി കിട്ടിയേനെ. സത്യത്തിൽ ഇവർ വീഡിയോ എടുക്കാനുള്ള പ്ലാനിംങ് കൊണ്ടാണ് വരുന്നത്. പ്രേസേന്റ്റ് ചെയ്യുന്ന കണ്ടുകഴിഞ്ഞാൽ യാദൃശ്ചികം എന്ന് തോന്നുന്നപോലെയാണ്. പറ്റിക്കുക; അത് തന്നെയാണ്.

ചോ: ചാരിറ്റി വിത്ത് ക്ലാരിറ്റിയെ കുറിച്ച് കൂടുതൽ ?

തട്ടിപ്പ് കണ്ട് ഇരിക്കുന്നവർക്ക് ഒരു ആശ്വാസം. ആലോചിച്ച തുടങ്ങിയിട്ട് മൂന്നാല് വർഷമായിരുന്നു. വെട്ടിക്കാൻ പറ്റരുത്. ഇവിടെ എന്തും ചെയ്യാനുള്ള ഫ്രീഡം ഉണ്ടായത് കൊണ്ടാണ് ഇവരൊക്കെ ഇങ്ങനെ ചെയ്യുന്നത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഞാൻ ചെയുന്ന പോലെ ഉള്ള ട്രുസ്ടിൻ വെബ്‌സൈറ്റ് വരുന്നത്. ഇങ്ങനെ ഒരു കോൺസെപ്റ്റിൽ ആരും വർക്ക് ചെയ്തിട്ടില്ല. ഫുൾ ഫണ്ട് മാനേജ്‌മെന്റ് ട്രാൻസ്പെരന്റ് ആക്കുവാണ്. നമ്മൾ ഇപ്പോൾ കല്ലെച്റ്റ് ചെയ്യുന്നത് ലിസ്റ്റ് ചെയ്യുന്നുണ്ട്. ഇടുന്നയാൾക്ക് ഫണ്ട് എന്തിനു, എങ്ങനെ ഉപയോഗിച്ച് എന്നുള്ളത് വ്യക്തമായിട്ട് കാണാം. ആർക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഓഡിറ്റ് ചെയ്യാം.

ഇന്റർവ്യൂവിന്റെ പൂർണ്ണരൂപം കാണാം…….

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close