KERALANEWS

പൊതുചടങ്ങുകൾ നടത്തുന്നതിനായി ചേരമാൻ ജുമാ മസ്ജിദ്; പൊതു നന്മ ലക്ഷ്യമാക്കുന്ന പരിപാടികൾക്ക് സ്ഥലം വിനിയോഗിക്കാം

കൊടുങ്ങല്ലൂർ: പൊതുചടങ്ങുകൾ നടത്തുന്നതിനായി ചേരമാൻ ജുമാ മസ്ജിദിൽ സ്ഥലം നല്കാൻ ഒരുങ്ങി അധികൃതർ. പൊതു നന്മ ലക്ഷ്യമാക്കുന്ന പരിപാടികൾക്ക് സ്ഥലം ഉപയോഗിക്കാമെന്ന് ചേരമാൻ ജുമാ മസ്ജിദ് മഹല്ല് പ്രസിഡന്റ് ഡോ. പി.എ. മുഹമ്മദ് സെയ്ദ് പറഞ്ഞു. 200 പേർക്കുവരെ ഇരിക്കാവുന്ന രീതിയിലാണ് സ്ഥലം ക്രമീകരിക്കുന്നത്. മസ്ജിദിൽ 1974 ന് ശേഷം കൂട്ടിച്ചേർത്ത ഭാഗങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.

നഷ്ടപ്പെട്ട ഭാഗങ്ങൾ പുനഃസ്ഥാപിക്കുക, നമസ്കാര സൗകര്യം വർധിപ്പിക്കുന്നതിനു ഭൂമിക്കടിയിൽ വിശാലമായ സൗകര്യം ഏർപ്പെടുത്തുക എന്നിവയും ലക്ഷ്യമിടുന്നുണ്ട്. ഇതു പൂർത്തിയാവുന്നതോടെ രാജ്യത്തെ പ്രഥമ ഭൂഗർഭ മസ്ജിദായി ചേരമാൻ ജുമാമസ്ജിദ് മാറും. വിസ്മയ കാഴ്ചയൊരുക്കുന്ന ദീപാലങ്കാരവും സ്ഥാപിക്കും. 25 കോടി ചെലവഴിച്ചുള്ള പദ്ധതിയിൽ മുസിരിസ് പദ്ധതി പ്രകാരം 1.18 കോടി രൂപ സർക്കാരിന്റെ സഹായവും ഉണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close