CULTURALKERALANEWS

കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ ; ഒരുങ്ങുന്നത് ഇന്ത്യയിലെ ഏറ്റവും പഴയ മുസ്ലിം പള്ളി

കൊടുങ്ങല്ലൂർ : രാജ്യത്തെ ഏറ്റവും പഴയ ജുമാ മസ്ജിദായ ചേരമാൻ ജുമാ മസ്ജിദ് സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങി കഴിഞ്ഞു. മുസിരിസ് പൈതൃക ടൂറിസത്തിന്റെ ഭാഗമായി നവീകരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു ഇവിടെ. നവീകരണ പ്രവർത്തനങ്ങളുടെ അവസാന ഘട്ടത്തിലാണ് ഇപ്പോൾ.

എൽ. ഡി. എഫ്. സർക്കാരിന്റെ 100 ദിന പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രോജക്ട് ലോകമെമ്പാടുമുള്ള സഞ്ചാരികൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ തുറന്ന് കൊടുക്കും. കൊടുങ്ങല്ലൂരിനടുത്ത് മേത്തലയിൽ സ്ഥിതി ചെയ്യുന്ന ഈ പള്ളി 629AD യിൽ മാലിക് ദീനാർ നിർമിച്ചതാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പിന്നീട് പോർച്ചുഗീസുകാർ കൊടുങ്ങല്ലൂർ തുറമുഖം ആക്രമിച്ചപ്പോൾ പള്ളി നശിപ്പിക്കപ്പെട്ടു. കേരളീയ വാസ്തു നിർമാണത്തിന്റെ സവിശേഷത ഈ പള്ളിയിൽ പ്രകടമായിരുന്നു.

പഴയ പള്ളിയുടെ മാതൃക

1984ൽ പ്രാർത്ഥനകൾ സംഘടിപ്പിക്കാനായി വരാന്തയും ഹാളും കോൺക്രീറ്റിൽ പുതുതായി നിർമിച്ചു. ഈ അധിക ക്രമീകരണം പഴയ ഘടനയെ മാറ്റി. പഴയ ഘടനയെ പുനർനിർമിക്കുക എന്ന ഉദ്ദേശത്തോടെയാണ് മുസിരിസ് പൈതൃക പദ്ധതി ചേരമാൻ ജുമാ മസ്ജിദിന്റെ നവീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്.

2019ൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നവീകരണ പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തു. ഏകദേശം 1.81 കോടി രൂപയാണ് ഈ പദ്ധതിക്ക് ചിലവിട്ടത്. പഴയ കോൺക്രീറ്റ് ഘടനകൾ പൊളിച്ചുമാറ്റി, തേക്ക് ഉപയോഗിച്ചു പൈതൃക വാസ്തു വിദ്യ പുനസ്ഥാപിച്ചു, കേരളീയ ശൈലിയിലെ മേൽക്കൂര പുനസ്ഥാപിക്കാനായി ഓടുകൾ ഉപയോഗിച്ചു.

പ്രാർത്ഥനകൾക്കായി പള്ളിക്ക് നിലവിലുള്ള സ്ഥലം നഷ്ടപ്പെടുന്നതിനാൽ, ഭൂഗർഭ പ്രാർത്ഥന ഹാൾ നിർമ്മിക്കാൻ മഹല്ല് കമ്മിറ്റി തീരുമാനിച്ചു. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ മുകൾ ഭാഗം ടൂറിസം പദ്ധതിക്കായി ഉപയോഗിക്കും. ഭൂഗർഭ ഹാൾ പ്രാർത്ഥനക്ക് മാത്രമായും ഉപയോഗിക്കും. ഒരേ സമയം 5000 പേർക്ക് പ്രാർത്ഥിക്കാൻ ഇവിടെ സൗകര്യമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close