foodToshmas Kitchen

രുചിയൊട്ടും കുറയാതെ കുക്കർ ചിക്കൻ ബിരിയാണി

റ്റോഷ്മ ബിജു വർഗീസ്

ബിരിയാണി ഇഷ്മില്ലാത്തവര്‍ ഉണ്ടാകില്ല. സംഗതി ഇഷ്ട വിഭവമാണെങ്കിലും അത്രയും ബുധിമുട്ടി വെച്ചുണ്ടാക്കൻ വയ്യെന്നു പറയുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ അധികം പാടുപെടാതെ പ്രഷര്‍ കുക്കറില്‍ ഒരു ബിരിയാണി ഉണ്ടാക്കിയാലോ? കുറഞ്ഞ സമയത്തിൽ ഈ ക്രിസ്തുമസിന് നമ്മുക്ക് രുചികരമായ ഒരു ബിരിയാണി തയാറാക്കാം ഇങ്ങനെ…

ആവശ്യമുള്ള സാധനങ്ങൾ

കോഴി – ഒന്നരകിലോ (ചെറുതായി മുറിച്ചത്)
ഉപ്പ് – പാകത്തിന്
വെളുത്തുള്ളി – ഏഴ് അല്ലി
ഇഞ്ചി – ഒരു കഷ്ണം ( അരച്ചത്)
ഗരംമസാല – അര ടേബിൾ സ്പൂൺ
മുളകുപൊടി – രണ്ട് ടീസ്പൂൺ
മല്ലിപ്പൊടി – ഒരു ടീസ്പൂൺ
നെയ്യ് – രണ്ട് ടേബിൾ സ്പൂൺ
ചുവന്നുള്ളി – പത്തെണ്ണം
പച്ചമുളക് – മൂന്നെണ്ണം ( ചെറുതായി അരിഞ്ഞത്)
ബിരിയാണി അരി – മൂന്ന് കപ്പ്
കട്ടിയുള്ള തേങ്ങാപ്പാലും കോഴിവെന്ത വെള്ളവും കൂടി – ആറ് കപ്പ്
കറിവേപ്പില – രണ്ട് തണ്ട്

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ കോഴി കഷ്ണങ്ങളിൽ ഉപ്പ്, വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ്, ഗരംമസാല, മുളകുപൊടി, മല്ലിപ്പൊടി, ഇവ പുരട്ടി വച്ച് അൽപ്പസമയം കഴിഞ്ഞ് കുറച്ച് വെള്ളം മാത്രമൊഴിച്ച് കുക്കറിൽ ഒരു വിസിൽ വരുന്നതുവരെ വേവിക്കുക. അടുപ്പിൽ നിന്ന് ഇറക്കി തണുത്തശേഷം തുറന്ന് ചിക്കനും അതിൽ നിന്ന് ഊറിവന്ന വെള്ളവും പ്രത്യേകം മാറ്റി വെയ്ക്കാം.

കുക്കർ അടുപ്പിൽ വച്ച് ചൂടാക്കുക. ഉള്ളിയും പച്ചമുളകും ചേർത്ത് വഴറ്റുക. ഉള്ളി ചുവന്നനിറമാകുമ്പോൾ ചിക്കനും അതിൽ നിന്ന് ഊറിവന്ന വെള്ളവും, അരിയും തേങ്ങാപ്പാലും ചേർത്ത് കുക്കർ അടച്ച് ഒരു വിസിൽ വരുന്നതുവരെ വേവിക്കുക. ആവി പോയശേഷം കുക്കർ തുറന്ന് കറിവേപ്പില ചേർത്തിളക്കി ചൂടോടെ വിളമ്പാം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close