KERALANEWSTop News

ഗവർണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് കളത്തിലിറങ്ങി; ആവശ്യം ചാൻസലർ സ്ഥാനമൊഴിയരുതെന്ന്; തലസ്ഥാനത്തുണ്ടായിട്ടും നേരിട്ടെത്താതെ ഫോണിൽ വിളിച്ച് പിണറായി

തിരുവനന്തപുരം: ഗവർണറെ അനുനയിപ്പിക്കാൻ നേരിട്ട് രംഗത്തിറങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയിലേക്ക് തിരിക്കുന്നത് മുൻപാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ഫോണിൽ സംസാരിച്ചത്.

സ‍ർവ്വകലാശാലകളുടെ ചാൻസല‍ർ സ്ഥാനം ഒഴിയരുതെന്ന് ഫോണിലൂടെ മുഖ്യമന്ത്രി ​ഗവർണറോട് ആവശ്യപ്പെട്ടു. ചികിത്സയ്ക്ക് വേണ്ടി താൻ വിദേശത്തേക്ക് പോകുന്ന കാര്യവും മുഖ്യമന്ത്രി ​ഗവ‍ർണറെ അറിയിച്ചു. മുഖ്യമന്ത്രിയോട് ഫോൺ കോളിനോട് പോസീറ്റിവായിട്ടാണ് ​ഗവർണർ പെരുമാറിയതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ നൽകുന്ന സൂചന. സർവ്വകലാശാല, ഡി ലീറ്റ് വിഷയങ്ങളിൽ സ‍ർക്കാരിനെ നിരന്തരം പ്രതിരോധത്തിലാക്കിയ ​ഗവ‍ർണറെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളൊന്നും ഇതുവരെ മുഖ്യമന്ത്രിയിൽ നിന്നുണ്ടാവാതിരുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ കൗതുകം സൃഷ്ടിച്ചിരുന്നു.

സംസ്ഥാന ചരിത്രത്തിൽ ഇതിനു മുൻപൊരു ​ഗവ‍ർണറും ഇത്ര പരസ്യമായ ആരോപണങ്ങളും വിമ‍ർശനവും സ‍ർക്കാരിന് നേരെ ഉയർത്തിയിട്ടില്ല. ഇത്രയേറെ ​ഗുരുതര വിഷയങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി താനുമായി സംസാരിക്കാത്തതിൽ ​ഗവർണർ അതൃപ്തനാണെന്നും സൂചനകളുണ്ടായിരുന്നു. അതേസമയം തിരുവനന്തപുരത്തുണ്ടായിട്ടും രാജ്ഭവനിൽ നേരിട്ടെത്തി ​ഗവർണറെ കാണാതെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചതും കൗതുകകരമാണ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close