INDIANEWSTop News

ചികിത്സയ്‌ക്കെത്തിയ കുട്ടിക്ക് ഡോക്ടറും നേഴ്‌സും മരുന്ന് നൽകിയില്ല; അവസാനം കുത്തിവെയ്പ്പ് നടത്തിയത് 17കാരിയായ ആശുപത്രിയിലെ തൂപ്പുകാരി; മുംബൈയിൽ രണ്ടുവയസുകാരന്റെ മരണത്തിൽ ഡോക്ടറും ആശുപത്രി ഉടമയും അറസ്റ്റിൽ

മുംബൈ: നഴ്സിന്റെ പൂർണ്ണ സമ്മതത്തോടെ 17 വയസ്സുള്ള തൂപ്പുജോലിക്കാരി മരുന്നു കുത്തിവെച്ച 2 വയസ്സുകാരൻ മരിച്ചു. കിഴക്കൻ മുംബൈയിൽ ഗോവണ്ടിയിലെ നൂർ നഴ്സിങ് ഹോമിൽ താഹ അസിം ഖാൻ എന്ന പിഞ്ചുകുഞ്ഞിനാണു മരുന്നു മാറി കുത്തിവെച്ചതിലൂടെ ജീവൻ നഷ്ടമായത്. ഡോക്ടർ അൽതാഫ് ഖാൻ (29), നഴ്സിങ് ഹോം ഉടമ നസിമുദ്ദീൻ സഈദ് (63) എന്നിവരെ അറസ്റ്റ് ചെയ്തു. സ്ഥാപനത്തിനു റജിസ്ട്രേഷൻ ഇല്ലെന്നു പോലീസ് അറിയിച്ചു.

പനിയും വയറിളക്കവും മൂലമാണു കുഞ്ഞിനെ നഴ്സിങ് ഹോമിലെത്തിച്ചത്. അതേസമയത്ത് അവിടെയുണ്ടായിരുന്ന 16 വയസ്സുകാരനു മരുന്നു കുത്തിവയ്ക്കാൻ റെസിഡന്റ് ഡോക്ടറോടു നിർദേശിച്ച ശേഷം ഡോക്ടർ വീട്ടിലേക്കു പോയി. റെസിഡന്റ് ഡോക്ടറാകട്ടെ നഴ്സിനോടു കുത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. നഴ്സും ഇതു കേട്ടഭാവം നടിക്കാതിരുന്നപ്പോഴാണു സമീപത്തുണ്ടായിരുന്ന തൂപ്പുകാരി അവരെ സമീപിച്ചതും കുത്തിവയ്പ് നൽകണോ എന്നു ചോദിച്ചതും.

സമ്മതം ലഭിച്ചതോടെ പെൺകുട്ടി സിറിഞ്ചിൽ മരുന്നെടുത്ത് 2 വയസ്സുകാരനെ ആളുമാറി കുത്തിവയ്ക്കുകയായിരുന്നു. എട്ടാം ക്ലാസിൽ തോറ്റതിനു ശേഷം നഴ്സിങ് ഹോമിൽ ജോലിക്കുകയറിയ പെൺകുട്ടിക്കെതിരെ ജുവനൈൽ നിയമപ്രകാരം കേസെടുത്തു. അറസ്റ്റ് ചെയ്തിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close