KERALANEWS

മലപ്പുറത്ത് ശൈശവ വിവാഹം; വരനും ബന്ധുക്കൾക്കുമെതിരെ കേസ്

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. പതിനേഴുകാരിയെ ആണ് ബന്ധുക്കള്‍ വിവാഹം കഴിപ്പിച്ചത്. ആനക്കയം സ്വദേശിനിയാണ് പെൺകുട്ടി. പതിനേഴുകാരിയെ വിവാഹം ചെയ്ത കോഡൂര്‍ സ്വദേശിയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു. വിവാഹം നടത്തിയ ബന്ധുകൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കൂടാതെ വിവാഹം നടത്താൻ സഹായിച്ചവർക്കെതിരെയും, കാർമികത്വം വഹിച്ചവർക്കെതിരെയും പോലീസ് കേസ് എടുത്തു. ജൂലൈ മുപ്പത്തിനായിരുന്നു വിവാഹം നടത്തിയത്. ബാലവിവാഹ നിരോധന നിയപ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. പെൺകുട്ടിയെ ചൈൽഡ് വെൽഫെറെ കമ്മറ്റി സ്റ്റേ ഹോമിലേക്ക് മാറ്റി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close